5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thangalan OTT : പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍; ചിത്രം എവിടെ കാണാം?

Vikram's Thangalaan on Netflix: വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ഒടിടിയിലെത്തി. ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങിനെത്തിയത്.

Thangalan OTT : പ്രഖ്യാപനമില്ലാതെ തങ്കലാൻ ഒടിടിയില്‍; ചിത്രം എവിടെ കാണാം?
Thangalaan Movie
sarika-kp
Sarika KP | Updated On: 10 Dec 2024 11:36 AM

പാ രഞ്ജിത് സംവിധാനത്തിൽ വിക്രം നായകനായ ചിത്രമാണ് ‘തങ്കലാൻ’. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം ഓഗസ്റ്റ് 15 നാണ് തീയേറ്ററുകളിൽ എത്തിയത്. വിക്രം വ്യത്യസ്ത കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തെ ഏറെ ആകാംഷയോടെയാണ് ആരാധകർ വരവേറ്റത്. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ തങ്കലാൻ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. യാതൊരു തരത്തിലുള്ള മുന്നറിയിപ്പുമില്ലാതെയാണ് ചിത്രം ഒടിടിയിൽ എത്തിയത്.

എവിടെ കാണാം

നെറ്റ്ഫ്ലിക്സിലൂടെയാണ് വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തിയിരിക്കുന്നത്. ആദ്യം ദീപാവലിക്കായിരുന്നു ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത് എന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വ്യക്തമാക്കിയെങ്കിലും അതും നടന്നില്ല. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഒടിടി റിലീസ് വൈകുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ ഒടുവിലിതാ എന്തായാലും തങ്കലാൻ പ്രഖ്യാപനം ഒന്നുമില്ലാതെ ഒടിടിയില്‍ റിലീസായിരിക്കുകയാണ്. ഇത് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ വിസ്‍മയിപ്പിച്ചിരിക്കുകയാണ്.

Also Read: ‘വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല; അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം’; ​ഗോകുൽ സുരേഷ്

ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. പ്രയത്നം കണ്ടിട്ട് അടുത്ത തവണത്തെ ദേശീയ പുരസ്കാരം വിക്രം കൊണ്ടുപോകുമെന്നാണ് ആരാധകർ പറഞ്ഞത്. മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിയാൻ വിക്രം ആണ് ആരാധകരെ ആവേശത്തിലാക്കിയ പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദിൽ വെച്ച് നടന്ന നന്ദി സമ്മേളനത്തിൽ വച്ചായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.