Thalavan OTT: കാത്തിരിപ്പിന് വിരാമം; തലവന്‍ ഒടിടിയിലെത്തി, എവിടെ കാണാം
Thalavan: റിലീസ് ചെയ്ത സമയത്ത് പോസിറ്റീവ് പ്രതികരണമായിരുന്നില്ല തലവന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷനോടെ ചിത്രം മുന്നേറി.
ആസിഫ് അലി-ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രമാണ് തലവന്‍. തിയേറ്ററില്‍ ഗംഭീര പ്രതികരണം നേടിയ ചിത്രം ഇതാ ഒടിടിയിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനായി വളരെയേറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ജിസ് ജോയിയാണ് തലവന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത സമയത്ത് പോസിറ്റീവ് പ്രതികരണമായിരുന്നില്ല തലവന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒരു കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷനോടെ ചിത്രം മുന്നേറി. ബോക്‌സോഫീസ് ട്രാക്കറായ സ്‌കാനിക്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 25 കോടിയാണ് തലവന്‍ തിയേറ്ററുകളില്‍ നിന്ന് നേടിയത്.
Also Read: Gokul Suresh: ഇരയാണ് താനും! കാസ്റ്റിംഗ് കൗച്ച് തടഞ്ഞതിനാൽ സിനിമ നഷ്ടമായി; ഗോകുൽ സുരേഷ്
മെയ് 24നായിരുന്നു തലവന്റെ റിലീസ്. ഏകദേശം 28 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുമാത്രം ഏകദേശം 17 കോടിക്ക് മുകളില്‍ ചിത്രത്തിന് ബോക്‌സോഫീസ് ഗ്രോസ് കളക്ഷന്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവാഗതരായ ആനന്ദ് തേവര്‍കാട്ട്- ശരത് പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി, ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ നാരായണനും സിജോ സെബാസ്റ്റ്യനും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ബിജു മേനോനും ആസിഫലിക്കും പുറമേ മിയ ജോര്‍ജ്, ദിലീഷ് പോത്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ നിരവധി താരങ്ങളാണ് വിവിധ വേഷങ്ങളില്‍ എത്തുന്നത്. പോലീസുകാരുടെ ജീവിതത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും കഥകളുമാണ് ചിത്രത്തിന്റെ പ്രമേയം.
അതേസമയം, തലവന്റെ ഒടിടി റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത് ആദ്യം സെപ്റ്റംബര്‍ 12നായിരുന്നു. പിന്നീടത് സെപ്റ്റംബര്‍ 10ലേക്ക് മാറ്റുകയായിരുന്നു.
എവിടെ കാണാം
സോണി ലിവിലൂടെയാണ് തലവന്‍ ഒടിടിയില്‍ എത്തിയിരിക്കുന്നത്. ആദ്യം നെറ്റ്ഫ്‌ളിക്ലിസിലായിരിക്കും റിലീസെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സോണി ലിവില്‍ തന്നെ റിലീസായിരിക്കുകയാണ്.
സോണി ലിവില്‍
സോണി ലിവ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ആര്‍ക്കും ചിത്രം ഒടിടിയില്‍ കാണാന്‍ സാധിക്കും. 399 രൂപ മുതലാണ് സോണി ലിവിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക പ്ലാന്‍ (ബേസിക്) 699 രൂപയും വാര്‍ഷിക പ്ലാന്‍ പ്രീമിയം (1499) രൂപയുമാണ് വരുന്നത്. ഇതില്‍ ഏത് സബ്‌സ്‌ക്രൈബ് ചെയ്താലും നിങ്ങള്‍ക്ക് തലവന്‍ കാണാന്‍ സാധിക്കും.
സോണി ലിവിനായി
സോണി ലിവ് ആപ്പില്ലാത്തവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം, ഉപഭോക്താക്കള്‍ക്ക് വിവിധ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ സിനിമ കാണാന്‍ സാധിക്കുന്നതാണ്.