Thalavan OTT Review: വിരലടയാളം പോലുമില്ലാതെ കേസ് തെളിയുമോ ? അന്ന് ജയശങ്കർ പരിഭ്രമിച്ചത് ? തലവൻ തരേണ്ട ഉത്തരങ്ങൾ

Thalavan OTT Review in Malayalam: സാധാരണ പോലീസ് സ്റ്റോറികളിൽ കണ്ടു വരുന്ന സ്ഥിരം ക്ലിഷേ പാറ്റേണുകൾ ഒഴിവാക്കാനാണോ ജിസ് ജോയ് ശ്രമിച്ചത് ? അതോ പോലീസ് സ്റ്റോറികൾക്ക് മറ്റൊരു തലം സൃഷ്ടിക്കാനോ? രണ്ടായാലും ഇനി പറയുന്ന ചോദ്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

Thalavan OTT Review: വിരലടയാളം പോലുമില്ലാതെ കേസ് തെളിയുമോ ? അന്ന് ജയശങ്കർ പരിഭ്രമിച്ചത് ? തലവൻ തരേണ്ട ഉത്തരങ്ങൾ

THALAVAN OTT Review | Credits: Facebook

Updated On: 

11 Sep 2024 16:22 PM

ഒറ്റയടിക്ക് പുഴുങ്ങിയ പഴം വിഴുങ്ങുന്ന മനുഷ്യന് എന്ത് സംഭവിക്കും? അതു പോലെ തന്നെയാണ് മുഴുവൻ വേവാത്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാണുന്നതും. കഥയിലെ ദഹിക്കാത്ത ഭാഗങ്ങൾ അറിഞ്ഞോ അറിയാതെയോ തികട്ടി വന്നാൽ പിന്നെ അതുവരെ കെട്ടിപ്പൊക്കിയ ഫീച്ചറുകളെല്ലാം തവിട് പൊടിയാകും. എസ്ഐ കാർത്തിക്- സിഐ ജയശങ്കർ പോര് മാത്രമാക്കി തലവൻ നിർത്താൻ ജിസ് ജോയി അഗ്രഹിക്കുന്നില്ലെന്നത് ഒറ്റ സീൻ കൊണ്ട് തെളിയിക്കാൻ ജിസ് ജോയി നടത്തുന്ന ശ്രമം കഥയുടെ ഗതി തന്ന മാറ്റുന്നു.

പ്രേക്ഷകനെ ആകാംക്ഷയുടെ കുരുക്കിട്ട് ഉറപ്പിച്ച് വരിഞ്ഞ് മുറുക്കുന്ന തലത്തിലേക്ക് തലവനെ എത്തിക്കാൻ അണിയറ പ്രവർത്തകർ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്തു കൊണ്ടോ 60 ശതമാനം മാത്രമായിരിക്കും ആ കുരുക്ക് മുറുകിയതെന്ന് പറയേണ്ടി വരും. സാധാരണ പോലീസ് സ്റ്റോറികളിൽ കണ്ടു വരുന്ന സ്ഥിരം ക്ലിഷേ പാറ്റേണുകൾ ഒഴിവാക്കാനാണോ ജിസ് ജോയ് ശ്രമിച്ചത് ? അതോ പോലീസ് സ്റ്റോറികൾക്ക് (Thalavan Movie OTT) മറ്റൊരു തലം സൃഷ്ടിക്കാനോ? രണ്ടായാലും ഇനി പറയുന്ന ചോദ്യങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

ALSO READ: Thalavan OTT: കാത്തിരിപ്പിന് വിരാമം; തലവന്‍ ഒടിടിയിലെത്തി, എവിടെ കാണാം

ശാസ്ത്രീയ പരിശോധന

സാധാരണ കുറ്റ കൃത്യം നടന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോഴും പ്രാധാന്യം നൽകുന്നത് ശാസ്ത്രീയ തെളിവുകൾക്കാണ്. വിരലടയാളം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ആന്തരികാവയവ പരിശോധന ഇതിനെ പറ്റിയൊന്നും ചിത്രത്തിൽ പരാമർശങ്ങളില്ല. സിഐ ജയശങ്കറിനെതിരെ തിരിയുന്ന ‘ആ കേസിൽ ‘ കുറഞ്ഞ പക്ഷം വിരലടയാളമെങ്കിലും പരിശോധിക്കാൻ സാധിച്ചിരുന്നെങ്കിൽ കേസിന് ഗുണം ചെയ്യുമായിരുന്നില്ലേ എന്ന് പ്രേക്ഷകരുടെ ചോദ്യം. കൊലപാതകം നടന്ന സമയത്തെ കുറിച്ച് പല പരാമർശങ്ങളും സാധാരണ അന്വേഷണത്തിൽ വരാറുണ്ട് അങ്ങനെയെങ്കിൽ അതും ചിത്രത്തിൽ പരാമർശിക്കാതെ പോയതിന് പിന്നിലുള്ള കാരണവും ആലോചിക്കേണ്ട സംഗതികളാണ്.

ചോദ്യങ്ങൾ, സംശയങ്ങൾ, നുണകൾ

കുറ്റകൃത്യം നടന്നുവെന്ന് സംശയിക്കുന്ന രാത്രി സിഐ ജയ ശങ്കർ ഭാര്യയുടെ അടുത്തെത്തിയത് പരിഭ്രമിച്ചാണ്. അതിനുള്ള പിന്നിലെന്തെങ്കിലുമുണ്ടോ? അല്ലെങ്കിൽ അതിനൊരു ക്ലാരിറ്റിയോ ന്യായീകരണമോ ചിത്രത്തിലില്ല. അമ്പലത്തിൽ ഉത്സവം നടക്കുന്ന അന്ന് മണിമലയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ കോൺസ്റ്റബിൾ രഘുവിന് പിന്നീട് ചോദിച്ചപ്പോൾ നാക്ക് പിഴ വരാൻ കാരണമെന്ത്. ഏറ്റവുമൊടുവിൽ അയാളുടെ വീട്ടിൽ നിന്ന് തന്നെ എസ്ഐ കാർത്തിക് രഘുവിനെ കാണുന്നു. അവിടെ റിട്ടയർഡ് എഎസ്ഐ ജോർജ്ജും ഇതിനും വ്യക്തമായ ഉത്തരമില്ല.

ഡീറ്റെയിലിങ്ങ്

അമ്മാവനായ മന്ത്രി വിളിച്ച് എസ്ഐ കാർത്തിക്കിനോട് സിഐക്കെതിരെയുള്ള കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുമ്പോൾ അത് റാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായതിനാൽ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കണം എന്ന് കാർത്തിക് പറയുന്നത് സംവിധായകൻ്റെ ഹോം വർക്ക് തന്നെയാണ്. കൃത്യമായ നടപടിക്രമവും അങ്ങനെ തന്നെയാണ്. എന്നാൽ എൻഡ് പോർഷനിൽ ഡിവൈഎസ്പിക്ക് ഇന്നോവ കൊടുത്തത് മണ്ടത്തരം തന്നെയാണ്. കേരളത്തിൽ ഏത് ഡിവൈഎസ്പിക്കാണ് ഇന്നോവയുള്ളത് എന്ന് ചിന്തനീയം. ഒന്നിൽ തീർക്കാമായിരുന്നില്ലേ എന്ന് തോന്നിക്കുമെങ്കിലും എലമെൻ്റുകൾ നിരവധി ഇട്ടാണ് ചിത്രം അവസാനിക്കുന്നത്. ബാക്കി സ്ക്രീനിൽ.

 

 

Related Stories
Maine Pyar Kiya Movie: ഹൃദു ഹാറൂൺ നായകനാകുന്ന ‘മേനേ പ്യാർ കിയ’: ചിത്രീകരണം പൂർത്തിയായി
Vijay Sethupathi Birthday Special: വീടുകളിൽ പത്രമിട്ട് തുടങ്ങിയ ജീവിതം, ആർട്സിലും സ്പോർട്സിലും കഴിവില്ലാതിരുന്ന പയ്യൻ: മക്കൾ സെൽവൻ കടന്നു വന്നത്
Narayaneente Moonnaanmakkal: ജനുവരി പതിനാറല്ല; നാരായണീൻ്റെ മൂന്നാണ്മക്കൾ തീയറ്ററിലെത്താൻ വൈകും
Pravinkoodu Shappu Movie: പ്രാവിൻകൂട് ഷാപ്പിലെ കൊലപാതകത്തിന് പിന്നിലാര്? ചുരുളഴിയാൻ ഇനി മണിക്കൂറുകൾ
Mithra Kurian : നയന്‍താരയുടെ ബന്ധു, കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ പ്രതി; സിനിമയിൽ ദിലീപിനെ തട്ടിയെടുത്ത മിത്ര കുര്യൻ
Actor Prathapachandran: അച്ഛൻ്റെ ദുശ്ശീലം സിനിമക്കാർക്കും അറിയാമായിരുന്നു, പറയാൻ ഞങ്ങൾക്ക് പേടിയായിരുന്നു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍