Thalavan: സൂപ്പർഹിറ്റടിച്ച് തലവന്‍; ആഘോഷത്തിൽ പങ്കുചേര്‍ന്ന് മന്ത്രി വിഎന്‍ വാസവനും

Thalavan movie update: രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

Thalavan: സൂപ്പർഹിറ്റടിച്ച് തലവന്‍; ആഘോഷത്തിൽ പങ്കുചേര്‍ന്ന് മന്ത്രി വിഎന്‍ വാസവനും

തലവൻ്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്ന മന്ത്രി വി എൻ വാസവൻ

Updated On: 

01 Jun 2024 15:44 PM

കൊച്ചി: തലവൻ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും വിജയതേരോട്ടം തുടരുകയാണ്. ബിജു മേനോന്‍ – ആസിഫ് അലി കോമ്പോയില്‍ ജിസ് ജോയ് സംവിധാനം ചെയ്ത തലവൻ വലിയൊരു വിജയമായി മാറി. ഇതോടെ ഈ വെള്ളിയാഴ്ച മുതൽ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ ഇപ്പോള്‍ മന്ത്രി വിഎന്‍ വാസവനും എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രത്തിലാണ് വിഎന്‍ വാസവന്‍ തലവന്‍ ടീമിന്റെ കൂടെ നില്‍ക്കുന്നത് കാണാന്‍ സാധിക്കുക. മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ – ഗുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ജിസ് ജോയുടെ പുതിയമാറ്റം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ALSO READ – മേശയില്‍ തലയിടിച്ച് മമ്മൂട്ടി താഴെ വീണു; ടര്‍ബോ ഷൂട്ടില്‍ സംഭവിച്ചത്‌

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്,

ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ – ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ