തലവൻ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം മേയ് 24-ന് തീയറ്ററുകളിൽ Malayalam news - Malayalam Tv9

Thalavan Movie: തലവൻ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം മേയ് 24-ന് തീയറ്ററുകളിൽ

Published: 

23 May 2024 07:34 AM

മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കൂടിയാണ് തലവൻ

Thalavan Movie: തലവൻ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു; ചിത്രം മേയ് 24-ന് തീയറ്ററുകളിൽ

Thalavan Movie

Follow Us On

ത്രില്ലർ മോഡിൽ എത്തുന്ന ജിസ് ജോയ് ചിത്രം തലവന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്.

അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണിത്. മേയ് 24-ന് തലവൻ തീയറ്ററുകളിലെത്തും.

ALSO READ: അജുവര്‍ഗീസും ജോണി ആന്റണിയും നായക വേഷത്തില്‍; ‘സ്വര്‍ഗം’ ചിത്രീകരണം പൂര്‍ത്തിയായി

മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കൂടിയാണ് തലവൻ. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ആസിഫലി-ബിജുമേനോൻ ടീമിനെ കൂടാതെ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ്.

അണിയറയിൽ

സിനിമയുടെ സംഗീതം& പശ്ചാത്തലസംഗീതം ദീപക് ദേവാണ്, ഛായാഗ്രഹണം : ശരൺ വേലായുധൻ. എഡിറ്റിംഗ്: സൂരജ് ഇ എസ്, കലാസംവിധാനം : അജയൻ മങ്ങാട്, സൗണ്ട് : രംഗനാഥ് രവി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം : ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ : സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ : ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ : ആസാദ് കണ്ണാടിക്കൽ, പി ആർ ഒ : വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ എന്നിവരാണ്

പൈനാപ്പിൾ ജ്യൂസ് ചില്ലറക്കാരനല്ല
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
Exit mobile version