വിജയ് ചിത്രം 'പോക്കിരി' വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും Malayalam news - Malayalam Tv9

Pokkiri Movie Re-release: വിജയ് ചിത്രം ‘പോക്കിരി’ വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും

Published: 

05 Jun 2024 16:34 PM

Pokkiri Movie Re-release Date: 2007ൽ പുറത്തെത്തിയ പോക്കിരി 4കെ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യകളിൽ റീമാസ്റ്റർ ചെയ്താണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

Pokkiri Movie Re-release: വിജയ് ചിത്രം പോക്കിരി വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും
Follow Us On

റീ റിലീസിം​ഗ് ഒരു ട്രെൻഡ് ആക്കി മാറ്റിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. മിക്ക സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ റീ റിലീസ് ചെയ്തിട്ടുണ്ട്. അതിൽത്തന്നെ വിജയ് ചിത്രം ​ഗില്ലി നേടിയത് റെക്കോർഡ് വിജയമായിരുന്നു. 30 കോടിക്ക് മുകളിലാണ് ആ​ഗോള തലത്തിൽ റീ റിലീസിം​ഗിലൂടെ ഗില്ലി നേടിയത്.

ഇപ്പോഴിതാ വിജയ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ‘പോക്കിരി’ വീണ്ടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന എന്നതാണ് വാർത്ത. ജൂൺ 21നാണ് പോക്കിരി റീ റിലീസ് ചെയ്യുന്നത്.

ALSO READ: നാടനില്‍ നിന്ന് മോഡേണിലേക്ക്; നിമിഷ സജയന്റെ സിനിമാ ജീവിതം

പ്രഭുദേവയുടെ സംവിധാനത്തിൽ 2007 ൽ പുറത്തെത്തിയ പോക്കിരി 4കെ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യകളിൽ റീമാസ്റ്റർ ചെയ്താണ് തിയറ്ററുകളിലേക്ക് എത്തുന്നത്. വിജയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

2006ൽ മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു വിജയ് നായകനായ പോക്കിരി. 2007 ജനുവരിയിൽ റിലീസ് ചെയ്ത പോക്കിരി തമിഴ്‌നാട്ടിൽ 200 ദിവസങ്ങളിലധികമാണ് പ്രദർശിപ്പിച്ചത്. തമിഴ് സിനിമയിൽ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രമെന്ന പ്രത്യേകതയും പോക്കിരിയ്ക്കുണ്ട്. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി പുറത്തു വരാനിരിക്കുന്ന ചിത്രം. സിനിമ സെപ്റ്റംബർ അഞ്ചിനെത്തുന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം
മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
Exit mobile version