Prabhas’ Marriage: നടൻ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്; വധു പ്രമുഖ ബിസിനസുകാരന്റെ മകള്‍?

Prabhas' Marriage Rumors: പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Prabhas Marriage: നടൻ പ്രഭാസ് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്; വധു പ്രമുഖ ബിസിനസുകാരന്റെ മകള്‍?

നടൻ പ്രഭാസ്

sarika-kp
Updated On: 

27 Mar 2025 15:24 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ പ്രഭാസ്. ഈശ്വര്‍ എന്ന സിനിമയിലൂടെയാണ് അഭിനയത്തിന് തുടക്കംകുറിച്ചത്. രാജമൗലി ചിത്രം ബാഹുബലി പരമ്പരയിലെ ചിത്രങ്ങളിലൂടെ പാന്‍- ഇന്ത്യന്‍ താരമായി ഉയര്‍ന്നു. ചുരുങ്ങിയ സമയം കൊണ്ട് മികച്ച ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരത്തിനു ഒരു ഘട്ടത്തിൽ തുടരെ പരാജയം നേരിടേണ്ടി വന്നു. എന്നാൽ പിന്നീട് വന്ന കൽക്കി 2898 എഡി, സലാർ എന്നീ സിനിമകൾ പ്രഭാസിന് തുണയാവുകയായിരുന്നു. കരിയറിൽ മുന്നേറുമ്പോഴും പ്രഭാസിന്റെ സ്വകാര്യ ജീവിതം ആരാധകർക്കിടയിൽ വലിയ ചർച്ചാവിഷയമായി. ഇതിൽ പ്രധാനമായും ഉയർന്ന ചോദ്യം 45 കാരനായ പ്രഭാസ് വിവാഹിതനാകാത്തതിന്റെ കാരണമാണ്. പലപ്പോഴും ഇത്തരത്തിലുള്ള ചോദ്യങ്ങളോട് താരം വിട്ടു നിൽക്കാറാണ് പതിവ്.

എന്നാൽ പലപ്പോഴും താരം വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. നടി അനുഷ്ക ഷെട്ടിയാണ് വധുവെന്ന തരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കാലം സിനിമാ ലോകത്ത് ​ഗോസിപ്പ് പ്രചരിച്ചിരുന്നു. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി ഇന്നും അറിയപ്പെടുന്നത്. എന്നാല്‍, രണ്ടുപേരും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.

Also Read:എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു സുഹൃത്ത് വേണം, ഇടുങ്ങിയ മനസ്സുള്ളവർക്ക് അത് മനസ്സിലാകില്ല”; ജാവേദ് അക്തർ

ഇപ്പോഴിതാ താരം വിവാഹിതനാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ഹൈദരാബാദില്‍നിന്നുള്ള പ്രമുഖ ബിസിനസുകാരന്റെ മകളാണ് വധുവെന്ന തരത്തിലുള്ള റിപ്പോർട്ടാണ് തെലുങ്ക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.പ്രഭാസിന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Related Stories
MG Sreekumar : ‘അത് മാങ്ങാണ്ടിയായിരുന്നു, വലിച്ചെറിഞ്ഞത് ജോലിക്കാരി’ വിശദീകരണവുമായി എം ജി ശ്രീകുമാർ
Karthi: ‘ആ സിനിമയ്ക്ക് ശേഷം മിനറൽ വാട്ടറിന്റെ കുപ്പി കാണുന്നത് തന്നെ പേടിയായിരുന്നു, ഉപയോഗിക്കാൻ തോന്നില്ല’; നടൻ കാർത്തി
Nikhila Vimal-Dileep Dance: നിഖിലയ്ക്കൊപ്പം ദിലീപിന്റെ ഡാൻസ്; വീഡിയോ വൈറൽ, ട്രോളി സോഷ്യൽ മീഡിയ
L2 Empuraan: എമ്പുരാന്റെ വിജയം മലയാള സിനിമയുടെ തന്നെ ഐഡന്റിറ്റി മാറ്റും; അത് വലിയ ആലോചനകൾക്ക് സാധ്യത നൽകുന്നു എന്ന് ബേസിൽ ജോസഫ്
Tovino Thomas: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ