Viral Video: ‘സൈസ് കുറച്ചുകൂടി വലുതാവണം’; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം; ഒടുവിൽ മാപ്പ് പറഞ്ഞ് സംവിധായകന്‍
Trinadha Rao Nakkina ‘Disgusting’ Comments on Anshu: തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്നാണ് സംവിധായകൻ നടിയോട് പറഞ്ഞത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി.
തെലുങ്ക് നടിക്കെതിരെ പൊതുവേദിയിൽ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്നാണ് സംവിധായകൻ നടിയോട് പറഞ്ഞത് . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി.ത്രിനാഥ റാവു നാക്കിനയുടെ പുതിയ ചിത്രത്തിലെ നായികയാണ് അൻഷു. സന്ദീപ് കിഷൻ, റിതു വർമ്മ, അൻഷു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മസാക്ക എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു. ഈ ചടങ്ങിൽ വെച്ചാണ് അൻഷുവിന്റെ ശരീര വലുപ്പത്തെക്കുറിച്ച് ത്രിനാഥ ചില അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്.
ചടങ്ങിൽ സംസാരിക്കുകയായിരുന്ന സംവിധായകൻ, നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തിലെ അൻഷുവിന്റെ ലുക്കിനെ കുറിച്ച് പരാമർശിച്ച് കൊണ്ടായിരുന്നു വിവാദ പരാമര്‍ശം. അന്‍ഷു എങ്ങനെയാണ് ഇത്ര സുന്ദരിയായത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും , അൻഷു എങ്ങനെയായിരുന്നു കാണാന്‍ എന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതിയെന്നും സംവിധായകൻ പറയുന്നുണ്ട്. മൻമധുഡു ഒന്നിലധികം തവണ താൻ കണ്ടത് അൻഷുവിന് വേണ്ടി മാത്രമാണ്. മൻമധുഡു സിനിമയിലേത് പോലെയാണോ ഇപ്പോഴും അൻഷുവെന്ന് നിങ്ങൾ തന്നെ നോക്കി പറയൂ. അൻഷു ഇപ്പോഴും അങ്ങനെയാണോ?. വല്ലാതെ മെലിഞ്ഞിരിക്കുന്നു. തെലുങ്ക് സിനിമയ്ക്ക് ഇതുപോരെന്നും അതുകൊണ്ട് താൻ താരത്തിനോട് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെട്ടുവെന്നും സംവിധായകൻ പറയുന്നു. അവൾ ഇപ്പോൾ മെച്ചപ്പെട്ടു. ഇനി കൂടുതൽ മെച്ചപ്പെടും എന്നാണ് സംവിധായകൻ പറഞ്ഞത്. ത്രിനാഥ റാവുവിന്റെ സംസാരം കേട്ട് വരെ വളരെ അസ്വസ്ഥയായിരുന്നു നടി അൻഷുവിനെയും വീഡിയോയിൽ കാണാം.
SHOCKING: Mazaka director Trinadha Rao Nakkina makes derogatory comments on heroine Anshu size. pic.twitter.com/lmUqhaXHLb
— Manobala Vijayabalan (@ManobalaV) January 12, 2025
സംവിധായകന്റെ പരാമർശം നടിയെ ബാധിച്ചുവെന്നത് ശരീര ഭാഷയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. താരത്തിനെകുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയ ആകെ വൈറലായി. ഇതോടെ സെലിബ്രിറ്റികൾ അടക്കമുള്ളവ നിരവധി പേർ അദ്ദേഹത്തിന് വിമർശിച്ച് രംഗത്ത് എത്തി. നടിമാരോട് എന്ത് വൃത്തികേടും പറയാം എന്ന് കരുതരുത് എന്നാണ് പലരും വീഡിയോക്ക് താഴെ വന്ന് കമൻ് ഇട്ടത്. അതേസമയം ഇത് ആദ്യമായല്ല സംവിധായകന്‍ വിവാദത്തില്‍പ്പെടുന്നത്. 2024ല്‍ നടി പായല്‍ രാധാകൃഷ്ണനെ സംവിധായകൻ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.
“I sincerely apologize to Anshu and all the women for the hurt caused by my words. It was never my intention, and I hope you can forgive me.”
– #TrinadhaRaoNakkina. pic.twitter.com/FnT2yloUEH
— WC (@whynotcinemasHQ) January 13, 2025
എന്നാൽ സോഷ്യൽ മീഡിയയിൽ സംവിധായകനെതിരെ വിമർശനം കടുത്തതോടെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ത്രിനാഥ രംഗത്തി എത്തി. മറ്റൊന്നും മനസ്സിൽവച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവു ചെയ്ത് തന്നോടു ക്ഷമിക്കണമെന്നും ത്രിനാഥ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു.