5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Vijay: 2026-ൽ ഡികംകെ സർക്കാർ താഴെ വീഴും; അധികാരത്തിലേറുക ജനകീയ സർക്കാർ: വിജയ്

Actor Vijay Slams DMK Government: ജനാധിപത്യ അവകാശ ദിനമായി അംബേദ്കറുടെ ജന്മദിനം രാജ്യത്ത് ആഘോഷിക്കണമെന്നും പുസ്തക പ്രകാശന ചടങ്ങിൽ വിജയ് ആഹ്വാനം ചെയ്തു.

Actor Vijay: 2026-ൽ ഡികംകെ സർക്കാർ താഴെ വീഴും; അധികാരത്തിലേറുക ജനകീയ സർക്കാർ: വിജയ്
Actor Vijay (Image Credits: PTI)
athira-ajithkumar
Athira CA | Published: 07 Dec 2024 08:21 AM

ചെന്നെെ: 2026-ലെ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് ഡിഎംകെയെ ജനങ്ങൾ തുടച്ചു നീക്കുമെന്ന് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർക്ക് ജനം വരുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് ആ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയെന്നും വിജയ് പറഞ്ഞു. വികടൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എല്ലാരുകുമന തലൈവർ അംബേദ്കർ (അംബേദ്കർ: എല്ലാവർക്കും നേതാവ്) എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ നിന്ന് പ്രമുഖ ദളിത് നേതാവ് തോൽ തിരുമാവളവൻ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎംകെയ്ക്ക് എതിരെ വിജയ് തുറന്നടിച്ചത്. ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കച്ചിയുടെ (വിസികെ) നേതാവാണ് തിരുമാവളവൻ. വിജയ്ക്കൊപ്പം പരിപാടിയിൽ വേദി പങ്കിടാൻ ആദ്യം സമ്മതിച്ചിരുന്നെങ്കിലും പിന്നീട് ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നു. ഡിഎംകെയുടെ സമ്മർദ്ദം മൂലം ചടങ്ങിൽ നിന്ന് വിട്ട് നിന്ന തോൽ തിരുമാവളന്റെ മനസ് ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പറഞ്ഞു. ഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായതിനാൽ താൻ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്നതിനാൽ താൻ, ചടങ്ങിൽ നിന്ന് വിട്ടുനിൽകുന്നതായി തിരുമാവളവൻ വെള്ളിയാഴ്ച രാവിലെ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തതിന് പിന്നിൽ സഖ്യത്തിൽ നിന്നുള്ള സമ്മർദമാണെന്നാണ് വിവരം.

ALSO READ: ധീരസൈനികര്‍ക്ക് ഇടനെഞ്ചില്‍ നിന്ന് സല്യൂട്ട് ! ഇന്ന് സായുധസേന പതാകദിനം

മണിപ്പൂരിലെ സ്ഥിതി​ഗതികൾ ശാന്തമാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും വിജയ് ചൂണ്ടിക്കാട്ടി. ‌‌‌രാജ്യം മുഴുവൻ ചർച്ചചെയ്യുന്ന മണിപ്പൂർ സംഘർഷത്തെ കുറിച്ച് കേന്ദ്രസർക്കാർ അറിഞ്ഞെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, തമിഴ്നാട് ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ചു. 2022-ലെ വേങ്കവയൽ സംഭവത്തിൽ പട്ടികജാതിക്കാർക്ക് വെള്ളം നൽകുന്ന ടാങ്കിനുള്ളിൽ മനുഷ്യ വിസർജ്ജനം കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ നടപടി സ്വീകരിക്കാൻ ഡിഎംകെ സർക്കാർ തയ്യാറായില്ലെന്നും വിജയ് കുറ്റപ്പെടുത്തി. സംഭവം അംബേദ്കർ അറിഞ്ഞിരുന്നെങ്കിൽ നാണിച്ച് മിണ്ടാതിരുന്നേനെയെന്നും ഡിഎംകെയെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ അടിത്തറയാണ് തെര‍‍ഞ്ഞെടുപ്പ്. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പുകളാണ് രാജ്യത്ത് നടക്കേണ്ടത്. ജനാധിപത്യ അവകാശ ദിനമായി അംബേദ്കറുടെ ജന്മദിനം രാജ്യത്ത് ആഘോഷിക്കണമെന്നും പുസ്തക പ്രകാശന ചടങ്ങിൽ വിജയ് ആഹ്വാനം ചെയ്തു.

‌2024 ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ലഭിച്ചതിന് പിന്നാലെ ഒക്ടോബർ 27-ന് വിക്രവാണ്ടിയിൽ ടിവികെയുടെ ആദ്യ സമ്മേളനം നടന്നിരുന്നു. പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ തുടങ്ങിയ പ്രമുഖരെയാണ് ടിവികെയുടെ പ്രത്യേയ ശാസ്ത്ര സ്തംഭങ്ങളായി വിജയ് ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടിയിരുന്നത്. അണ്ണാ ഡിഎംകെയുമായി, ടിവികെ സഖ്യ കക്ഷി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. എന്നാൽ ടിവികെ ‌പ്രതിനിധികൾ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്നും, വ്യാജ വാർത്തകളെ അവ​ഗണിക്കണമെന്നും പ്രവർത്തകരെ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.