Ajith Kumar: ‘ശ്രദ്ധ മുഴുവന്‍ റേസിങ്ങില്‍, സിനിമകളില്‍ ഒപ്പുവെക്കില്ല’; അജിത് കുമാര്‍
Actor Ajith Kumar Re Start Car Racing:റേസിങ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ താൻ സിനിമകൾ ചെയ്യുമെന്നും ആരും വിഷമിക്കേണ്ട കാര്യമില്ല താൻ അഭിനയിക്കുമെന്നും അജിത് വ്യക്തമാക്കി.
ദുബായ്: 24എച്ച് ദുബായ് 2025 കാർ റേസിങ് മത്സരത്തിൻ്റെ ഒരുക്കത്തിലാണ് തമിഴ് സൂപ്പർ സ്റ്റാർ അജിത് കുമാർ. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം റേസിങ് ട്രാക്കിലേക്ക് തിരിച്ചെത്തുന്നത്. ഇതിന്റെ ആവേശത്തിലാണ് ആരാധകരും. കാർ റേസിങ് നടത്തുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിനിടെയിൽ അപകടം സംഭവിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. അപകടത്തിന് ശേഷം കാറിൽ നിന്നും സുരക്ഷിതമായി അജിത്ത് പുറത്തേക്ക് വരുന്നതിന്റെ വീഡിയോ ആരാധകർ ഏറെ ആവേശത്തോടെയാണ് കണ്ടത്.
ഇപ്പോഴിതാ മത്സരത്തിന്റെ യോഗ്യതാ സെഷനിടെ കരിയറായ അഭിനയവും റേസിങ്ങും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ താന്‍ ഒരു സിനിമയ്ക്കായും കരാര്‍ ഒപ്പുവെയ്ക്കില്ലെന്ന് അജിത് പറയുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ അഭിനയിക്കാനാണ് പദ്ധതിയെന്നും അജിത് വ്യക്തമാക്കി. ഇപ്പോൾ താൻ ഒരു ഡ്രൈവർ എന്ന നിലയിൽ മാത്രമല്ല, ഒരു ടീം ഉടമ എന്ന നിലയിലും മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടാനാണ് തന്റെ തീരുമാനമെന്നും അതിനാല്‍ റേസിങ് സീസണ്‍ ആരംഭിക്കുന്നതുവരെ സിനിമകളില്‍ ഒപ്പുവെക്കില്ലെന്നും താരം പറയുന്നു.റേസിങ് സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ താൻ സിനിമകൾ ചെയ്യുമെന്നും ആരും വിഷമിക്കേണ്ട കാര്യമില്ല താൻ അഭിനയിക്കുമെന്നും അജിത് വ്യക്തമാക്കി.
Also Read: നടൻ അജിത്തിൻ്റെ കാർ അപകത്തിൽ പെട്ടു; സംഭവം കാറോട്ട മത്സരത്തിൻ്റെ പരിശീലനത്തിനിടെ
അതേസമയം റേസിങ്ങിലേക്ക് എത്തിയതിനെ കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. 18-ാം വയസ്സിലാണ് താൻ മോട്ടോര്‍ സൈക്കിള്‍ റേസിങ്ങിലേക്ക് എത്തുന്നെതും എന്നാൽ പിന്നീട് ജോലി തിരക്കുകളിലായി. എന്നാലും 21 വയസ് വരെ താൻ റേസിങ്ങിൽ പങ്കെടുത്തിരുന്നുവെന്നും താരം പറയുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഇതിനു ശേഷം 32 വയസുള്ളപ്പോഴാണ് പിന്നീട് മോട്ടോര്‍ റേസിങ്ങിലേക്ക് തിരികെ വരാന്‍ തീരുമാനിക്കുന്നത്. പക്ഷേ മോട്ടോര്‍ സൈക്കിളുകളിലായിരുന്നില്ല, ഫോര്‍ വീലറുകളിലായിരുന്നുവെന്നും അജിത് പറഞ്ഞു.
The Man who Lives his Real Life as a Cinema ft. Ajith Kumar🏎️🔥
Aura 📈📈📈>>>>#AjithKumarRacing pic.twitter.com/GNTZxyDci2
— Manoj Maddy (@edits_manoj) January 10, 2025
റേസിങ്ങ് ട്രാക്കിലേക്ക് തിരിച്ചെത്തിയ താരം ഇന്ത്യയില്‍ നടന്ന വിവിധ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു.റേസിങ് താരം മാത്രമല്ല, ‘അജിത് കുമാര്‍ റേസിങ്’ എന്ന റേസിങ് ടീമിന്റെ ഉടമ കൂടിയാണ് ഇപ്പോള്‍ താരം. ടീമിലെ സഹതാരങ്ങളായ മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയക്‌സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരോടൊപ്പം കടുത്ത മത്സരം നടക്കുന്ന പോര്‍ഷെ 992 ക്ലാസിലാണ് അജിത് മത്സരിക്കുക.