Suriya 44 Movie: ‘വേറെ ലെവല് ലുക്ക് അണ്ണാ…’: ‘സൂര്യ44’-ലെ ആദ്യ കിടിലൻ ഷോട്ട് പുറത്ത്
Suriya 44 Tamil Movie: സൂര്യ 44ൽ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ് നടൻ സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ കിടിലൻ ഷോട്ട് പുറത്ത്. ചിത്രത്തിൽ സൂര്യയുടെ ലുക്ക് വ്യക്തമാക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സൂര്യ 44 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. എൺപത് കാലഘട്ടത്തിലായിരിക്കും കഥ നടക്കുന്നതെന്നാണ് വീഡിയോ നൽകുന്ന സൂചന. നീട്ടി വളർത്തിയ മുടിയും പ്രത്യേകരീതിയിലുള്ള മീശയുമാണ് സൂര്യയുടെ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. സൂര്യയും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
The First Shot….. #Suriya44 #Suriya44FirstShot#LoveLaughterWar ❤️🔥 #AKarthikSubbarajPadam📽️@Suriya_offl @hegdepooja @Music_Santhosh @rajsekarpandian @kaarthekeyens @kshreyaas @cheps911 @jacki_art @JaikaStunts @PraveenRaja_Off #Jayaram #Karunakaran @2D_ENTPVTLTD… pic.twitter.com/B40aHp9yHt
— karthik subbaraj (@karthiksubbaraj) June 2, 2024
ആൻഡമാൻ ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ. സൂര്യ 44ൽ മലയാളികളുടെ പ്രിയ താരങ്ങളായ ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തിൽ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. പ്രണയം, ചിരി, യുദ്ധം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ALSO READ: ക്രിക്കറ്റില്‍ പൊതിഞ്ഞ ജംസ്യൂട്ട്; പുതിയ പരീക്ഷണവുമായി ജാന്‍വി കപൂര്‍
സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് സൂര്യ 44 നിർമ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുമ്പോൾ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നർത്തകരുണ്ടാകും. ദിഷാ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്.
നടരാജൻ സുബ്രഹ്മണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ എന്നിവരും കങ്കുവയിൽ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോർട്ട്. ഐമാക്സ് ഫോർമാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദർശനത്തിന് എത്തും എന്നുമാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.