5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tamil Films: നവംബർ 1 മുതൽ പുതിയ സിനിമകൾ നിർമ്മിക്കില്ല; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ

Tamil Film Updates: അഭിനേതാക്കളുടെ പ്രതിഫലവും മറ്റു ചിലവുകളും കാരണം നിർമ്മാണ ചെലവ് വർധിക്കുന്നതിൽ പ്രതിഷേധിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ. നവംബർ 1 മുതൽ സിനിമ നിർമ്മാണം നിർത്തിവെക്കാൻ തീരുമാനിച്ചു.

Tamil Films: നവംബർ 1 മുതൽ പുതിയ സിനിമകൾ നിർമ്മിക്കില്ല; തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ
(Image Courtesy: Pinterest)
nandha-das
Nandha Das | Updated On: 30 Jul 2024 16:46 PM

തമിഴ് ഫിലിം പ്രൊഡ്യൂസഴ്സ് നവംബർ 1 മുതൽ സിനിമ നിർമ്മാണം നിർത്തിവെക്കാൻ തീരുമാനിച്ചു . തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പ്രതിഫലവും മറ്റു ചിലവുകളും കാരണം  നിർമാണ ചെലവ് വർധിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന സിനിമകൾ ഈ കാലയളവിനുള്ളിൽ  തീർക്കാണാനാണ് നിർദ്ദേശം.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ, തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തമിഴ്നാട് തിയേറ്റർ മൾട്ടിപ്ളെക്സ് ഓണേഴ്‌സ് അസോസിയേഷൻ, തമിഴ്നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ, എന്നിവയുടെ ഭാരവാഹികൾ ഇന്നലെ ചെന്നൈയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ തീരുമാനം.

 


2023ൽ ധനുഷിന് ഒരു സിനിമയ്ക്കു അഡ്വാൻസ് നൽകിയെന്നും പക്ഷെ താരം ഇനിയും അഭിനയിക്കാൻ വന്നിട്ടില്ലായെന്നും ശ്രീ തേനാണ്ടൽ ഫിലിംസ് അവകാശപ്പെട്ടു. ധനുഷിന്റെ ഈ നിലപാടിനെതിരെ ഒരുപാട് വിമർശനങ്ങൾ ആണ് യോഗത്തിൽ ഉയർന്നത്. ഇനി നിർമാതാക്കളുടെ സംഘടനകളുമായി ചർച്ച നടത്തിയതിനു ശേഷമേ പുതിയ പ്രോജക്ടിനായി ധനുഷിനെ സമീപിക്കാവൂ എന്നും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ ധനുഷിന് ടിഎഫ് പിസി വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചു.

തൊട്ടുപിന്നാലെ, ടിഎഫ്പിസിയുടെ ഈ നടപടികളോട് വിയോജിപ്പ് രേഖപ്പെടുത്തി നടികർ സംഘവും രംഗത്തുവന്നു. ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് തങ്ങളുമായും ചർച്ച ചെയ്യാമായിരുന്നു എന്നാണ് നടികർ സംഘത്തിന്റെ വാദം. കാർത്തി, കരുണാസ്, പൂച്ചി മുരുഗൻ തുടങ്ങിയവരാണ് നടികർ സംഘത്തെ പ്രതിനിധീകരിച്ചു മാധ്യമങ്ങളോട് സംസാരിച്ചത്.

READ MORE: കമൽഹാസൻ്റെ ഇന്ത്യൻ 2 ഒടിടിയിലേക്ക്; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

അഭിനേതാക്കളെയോ നിർമാതാക്കളെയോ സംബന്ധിക്കുന്ന പ്രശ്നങ്ങൾ സാധാരണ ടിഎഫ്പിസിയും നടികർ സംഘവും ഒരുമിച്ചു ചേർന്നാണ് പരിഹരിക്കാറ്. പക്ഷെ ഈ നടപടി ഒറ്റക്ക് സ്വീകരിച്ചതിൽ നടികർ സംഘം എതിർപ്പ് അറിയിച്ചു. ഇത്തരമൊരു തീരുമാനം സിനിമ വ്യവസായത്തിലെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും കാർത്തി വ്യക്തമാക്കി.

ടിഎഫ്പിസിയുടെ നിലവിലുള്ള തീരുമാന പ്രകാരം ഓഗസ്റ്റ് 15 ന് ശേഷം പുതിയ സിനിമകൾ ഒന്നും നിർമാണം ആരംഭിക്കില്ല. നിർമാതാക്കൾ സംഘടനെയെ നിർമ്മാണത്തിനുള്ള ചിത്രങ്ങളുടെ വിവരം അറിയിക്കുകയും അത് അനുസരിച്ചു എല്ലാ പ്രൊജെക്ടുകളും ഒക്ടോബർ 1ന് മുൻപായി പൂർത്തിയാക്കുകയും ചെയ്യണം. നവംബർ1 മുതൽ പുതിയ സിനിമകൾ ഒന്നും തന്നെ ഷൂട്ട് ചെയ്യില്ല. കൂടാതെ, മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തു 8 ആഴ്ചകൾക്കു ശേഷം മാത്രമേ ഒടിടി പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യാൻ പാടുള്ളൂ എന്നും യോഗത്തിൽ തീരുമാനിച്ചു.