5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tamil Actress Fake Audition : ‘നിങ്ങൾക്ക് ഇത് ഒരു രസമോ തമാശയോ ആയിരിക്കും പക്ഷെ…’ നഗ്ന വീഡിയോ ചോർന്നതിൽ പ്രതികരണവും തമിഴ് സീരിയൽ താരം

Tamil Serial Actress Fake Online Audition Leaked Video : ഒരു ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡിഷൻ എന്ന പേരിലാണ് തട്ടിപ്പുകാർ നടിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന നടി തൻ്റെ സോഷ്യൽ മീഡിയ പേസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

Tamil Actress Fake Audition : ‘നിങ്ങൾക്ക് ഇത് ഒരു രസമോ തമാശയോ ആയിരിക്കും പക്ഷെ…’ നഗ്ന വീഡിയോ ചോർന്നതിൽ പ്രതികരണവും തമിഴ് സീരിയൽ താരം
Representational Image/ Screen Shot Instagram StoryImage Credit source: Liudmila Evsegneeva/Moment/Getty Images/ Instagram
jenish-thomas
Jenish Thomas | Published: 28 Mar 2025 20:51 PM

ചെന്നൈ : സിനിമയുടെ ഓഡിഷൻ്റെ പേരിൽ തട്ടിപ്പ് നടത്തി നഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ് സീരിയൽ താരം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നതിന് തുടർന്ന് താൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. താനും തനിക്കൊപ്പമുള്ളവരും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് കടന്നുപോകുന്നത്. സംഭവത്തിൽ താൻ നിയമനടപടി സ്വീകരിക്കുമെന്നും നടി തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുകയും ചെയ്തു.

“എന്നെ പറ്റിയുള്ള ചില കണ്ടെൻ്റുകൾ നിങ്ങൾക്ക് ഒരു രസമോ തമാശയോ ആയിരിക്കാം. പക്ഷെ എനിക്കും എനിക്കൊപ്പമുള്ളവർക്കും ഇത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. പ്രത്യേകിച്ച് എനിക്ക് ഈ സമയം ഏറ്റവും ബുദ്ധിമുട്ടേറിയതും കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുമിള്ള സാഹചര്യമാണ്. ഞാനും ഒരു പെൺകുട്ടിയാണ്, എനിക്കുമുണ്ട് വികാരങ്ങൾ, എനിക്കൊപ്പമുള്ളവർക്കുമുണ്ട് വികാരങ്ങൾ. നിങ്ങൾ അത് കുടുതൽ വഷളാക്കി മാറ്റി.

കാട്ടുതീ പോലെ പടർന്നുപിടിക്കാൻ ഇടയാക്കുന്നതൊന്നും നിങ്ങൾ ചെയ്യരുതെയെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഒരുപക്ഷേ അതിപ്പോൾ നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ സുഹൃത്തിൻ്റെയോ വീഡിയോ ആയിരുന്നെങ്കിൽ, കാരണം അവരും സ്ത്രീകളാണ്, അവർക്കും എന്നെ പോലെ തന്നെ ശരീരമാണുള്ളത്, അതിനാൽ അവരുടെ വീഡിയോയും ആസ്വദിക്കൂ” നടി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു

നടി പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ്

Actress Post

മറ്റൊരു പോസ്റ്റിൽ താൻ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിക്കുന്നുണ്ട്. സ്ത്രീകളുടെ ഇത്തരം വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള വകുപ്പുകൾ ഇന്ത്യയിലുണ്ടെന്നും നടി അറിയിക്കുന്നുണ്ട്. ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് നടി മുന്നറിയിപ്പ് നൽകിയത്.

നടി പങ്കുവെച്ച മറ്റൊരു പോസ്റ്റ്

Actress Post1

രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റ് ചില വെബ്സൈറ്റുകൾ കാണാൻ ഇടയായത്. ഏകദേശം 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ലീക്കായത്. പ്രമുഖ താരത്തിൻ്റെ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഓഡിഷൻ എന്ന പേരിലാണ് തട്ടിപ്പുകാർ നടിയെ സമീപിച്ചത്. നഗ്ന രംഗങ്ങൾ ഉള്ള കഥാപരിസരമാണ് സിനിമയ്ക്കുള്ളതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ നടിയുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.