Pradeep K Vijayan : തമിഴ് നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്
Tamil Actor Pradeep K Vijayan Death : കഴിഞ്ഞ രണ്ട് ദിവസമായി പ്രദീപ് വിജയനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്ന നടൻ്റെ സുഹൃത്ത് പോലീസിനോട് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ നിലയിലെ നടനെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ചെന്നൈ : തമിഴ് ചിത്രം തെഗിടി ഫെയിം താരം പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ. നടൻ്റെ ചെന്നൈയിലെ വസതിയിൽ ഇന്നലെ ജൂൺ 12-ാം തീയതിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പ്രദീപിനെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നു. തുടർന്ന് പോലീസിനെ വിവിരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് അന്വേഷിച്ചെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് വീടിനുള്ളിൽ പ്രവേശിച്ച പോലീസ് പ്രദീപിനെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടൻ്റെ തലയുടെ ഭാഗത്ത് പരിക്കുമുണ്ട്. ചെന്നൈ നീലങ്കരൈയ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ : Joju George: നടൻ ജോജു ജോർജിന് പരിക്ക് ; അപകടം മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടെ
ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പ്രദീപിൻ്റെ മൃതദേഹം റോയപ്പേട്ടയിലെ സർക്കാർ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്നാകും നടൻ്റെ മരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ യഥാർഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.
ജൂൺ 14ന് തിയറ്ററുകളിൽ എത്താൻ പോകുന്ന വിജയ് സേതുപതി ചിത്രം മഹാരാജയിലും പ്രദീപ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. 2013ലാണ് പ്രദീപ് കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തെഗിഡി, ഹെയ് സെനാമിക്, റുദ്രൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രദീപ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.