Zakir Hussain: സാക്കിർ ഹുസെെന്റെ വിയോഗ വാർത്തകൾ വ്യാജം; ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം
Zakir Hussain Health Condition: ഹൃദയത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന അസുഖം മൂലമാണ് തബല മാന്ത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: തബല മാന്ത്രികൻ സാക്കിർ ഹുസെെൻ വിടവാങ്ങിയിട്ടില്ലെന്ന് കുടുംബം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം യുഎസിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കുടുംബം അറിയിച്ചു. മരണവാർത്ത തെറ്റാണെന്നും അദ്ദേഹത്തിനായി നല്ലതിനായി പ്രാർത്ഥിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. രണ്ടാഴ്ചയായി തബല മാന്ത്രികൻ സാൻ ഫാൻസിസ്കോയിലെ ആശുപത്രിയിൽ തുടരുകയാണെന്ന് അദ്ദേഹത്തിൻ്റെ മാനേജർ നിർമ്മല ബചാനി അറിയിച്ചു. സാക്കിർ ഹുസെെൻ അന്തരിച്ചതായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. തുടർന്ന് വാർത്താ വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരും നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിരുന്നു.
സാക്കിർ ഹുസെെൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് സുഹൃത്തും ഫ്ലൂട്ടിസ്റ്റുമായ രാകേഷ് ചൗരസ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ സാൻഫ്രാസിസ്കോയിലെ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻറെ നിലവിലെ ആരോഗ്യസ്ഥിതിയിൽ കുടുംബവും അടുപ്പമുള്ളവരും ആശങ്കാകുലരാണ്.’- ചൗരസ്യ പിടിഐയോട് പറഞ്ഞു. ഹൃദയത്തെയും ശ്വാസകോശത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന അസുഖം മൂലമാണ് തബല മാന്ത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Zakir Hussain Nephew
On#zakirhussain pic.twitter.com/ZHzrgIVw8m— Shekhar (@Shekharcoool5) December 15, 2024
“>
“എൻ്റെ സഹോദരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലോകമെമ്പാടുമുള്ളവരോട് അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹം മരിച്ചെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. സാക്കിർ ഹുസൈൻ മരിച്ചെന്ന വ്യാജവാർത്തകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരി ഖുർഷിദ് ഔലിയ പിടിഐയോട് പ്രതികരിച്ചു.
Zakir Hussain, 73, has died in San Francisco hospital, his family confirms.
READ: https://t.co/5NZ5BWnSQN
(File Photo) #ZakirHussain pic.twitter.com/kpw5D0wHg9
— Press Trust of India (@PTI_News) December 16, 2024
“>
“സാക്കിർ മരിച്ചെന്ന രീതിയിലുള്ള വ്യാജ വാർത്തകൾ സ്ഥിരീകരിക്കാതെ നൽകരുതെന്ന് ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളോടൊപ്പം അദ്ദേഹം ഇപ്പോഴുമുണ്ട്. അതുകൊണ്ട് മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്. ഇങ്ങനെ വാർത്തകൾ നൽകുന്നത് നിയമപ്രകാരം കുറ്റകരമാണ്. സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ കാണുമ്പോൾ വളരെ അധികം വിഷമം തോന്നുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പ്രശസ്തി ലോകമെമ്പാടും അറിയിച്ച കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസെെൻ. അദ്ദേഹത്തിൻറെ പിതാവ് അല്ലാഹ് റഖയും തബലയിൽ മാന്ത്രികത സൃഷ്ടിച്ചിരുന്നു. 951-ൽ മുംബൈയിലായിരുന്നു ജനനം. അഞ്ച് ഗ്രാമി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.