Swargam OTT : വിദേശത്തുള്ളവർക്ക് സന്തോഷ വാർത്ത; അജു വർഗീസിൻ്റെ സ്വർഗം ഇനി ഒടിടിയിൽ പ്ലാറ്റ്ഫോമിലും കാണാം
Swargam Malayalam Movie OTT : ചിത്രം നേരത്തെ ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ്, മാനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഇപ്പോൾ യു.കെയിലും യു.എസിലും സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്.

ഒടിടിയിൽ എത്തി മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായിരുന്നു അജു വർഗീസിൻ്റെ സ്വർഗം. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സൺ നെക്സ്റ്റ് എന്നീ മൂന്ന് പ്ലാറ്റ്ഫോമിലൂടെയായിരുന്നു കുടുംബ ചിത്രം ഒടിടിയിൽ എത്തിയിരുന്നത്. എന്നാൽ കേരളത്തിലുള്ളവർക്ക് മാത്രമായിരുന്നു ചിത്രം കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രം വിദേശത്തുള്ളവർക്ക് കാണാനും അവസരം ഒരുക്കിയിരിക്കുകയാണ്. അമേരിക്കയിലും യുകെയിലുള്ളവർക്കും ഇപ്പോൾ സ്വർഗം കാണാൻ അവസരം ലഭിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം കാണാൻ സാധിക്കുന്നത്. അതേസമയം യു.കെ യുഎസ്എയിലുള്ളവർക്ക് മാത്രമാണ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലുള്ളവർക്ക് കാണാൻ സാധിക്കുക. അതേസമയം ജിസിസി രാജ്യങ്ങളിൽ ഉള്ളവർക്ക് ഏത് പ്ലാറ്റ്ഫോമിലൂടെ സ്വർഗം കാണാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യയിലുള്ളവർക്ക് ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സൺ നെക്സ്റ്റ് എന്നീ മൂന്ന് പ്ലാറ്റ്ഫോമിലൂടെ ചിത്രം ആസ്വദിക്കാൻ സാധിക്കുന്നതാണ്.
ALSO READ : Marco OTT : ഒടിടിയിൽ എത്തിയത് മാർക്കോയുടെ അൺകട്ട് വേർഷനോ? വിശദീകരണവുമായി അണിയറപ്രവർത്തകർ
സിഎൻ ഗ്ലോബൽ മൂവീസൻ്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടെസാണ് സ്വർഗം നിർമിച്ചിരിക്കുന്നത്. ഒരു സക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമയ്ക്ക് ശേഷം റെജിസ് ആൻ്റണിയാണ് സ്വർഗം ഒരുക്കിയിരിക്കുന്നത്. അജു വർഗീസിന് പുറമെ അനന്യ, ജോണി ആൻ്റണി, മഞ്ജു പിള്ള, സിജോയി വർഗീസ്, സജിൻ ചെറുകായിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നിർമാതാവ് ലിസി കെ ഫെർണാണ്ടെസിൻ്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സംവിധായകൻ റെജിസും ഭാര്യ റോസും ചേർന്നാണ്. എസ് ശരവണനാണ് ഛായാഗ്രാഹകൻ. ഡോൺ മാക്സാണ് എഡിറ്റർ. ബിജിബാൽ, ജിൻ്റോ ജോൺ, ലിസി കെ ഫെർണാണ്ടെസ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ, ബികെ ഹരിനാരായണൻ, ബേബി ജോൺ കളയന്തനി എന്നിവർ ചേർന്നാണ് വരികൾ ഒരുക്കിയിരിക്കുന്നത്.