5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടന്‍

ഏതാണ് ചിത്രം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു

സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടന്‍
Jyothika and Surya
shiji-mk
Shiji M K | Published: 19 Apr 2024 11:48 AM

ഏതൊക്കെ താരജോഡികള്‍ വന്നാലും സൂര്യയുടെയും ജ്യോതികയുടെയും തട്ട് താണ് തന്നെയിരിക്കും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ 2006ലാണ് വിവാഹിതരാകുന്നത്. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ സൂര്യയും ജ്യോതികയും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മലയാളി സംവിധായികയായ അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുകയെന്ന റിപ്പോര്‍ട്ടാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഹലിത ഷമീമിന്റെ പുതിയ ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഏതാണ് ചിത്രം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

സൂര്യയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവയാണ്. എതര്‍ക്കും തുനിന്തവന് എന്ന ചിത്രത്തിന് ശേഷം സൂര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സംവിധാനം. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വലിയ ആവേശത്തിലാണ് ആരാധകര്‍. പീരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

കങ്കുവ ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. കങ്കുവയിലെ പ്രധാന ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്നൂറ് കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മുപ്പത്തിയെട്ട് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ദിഷാ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രിം സുന്ദറാണ് സംഘട്ടന സംവിധാനം. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.