5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Kumar: ‘മോഹൻലാൽ വിളിച്ചിരുന്നു, ഞാൻ ഫോൺ എടുത്തില്ല, ഇപ്പോ സംസാരിച്ചാല്‍ ശരിയാകില്ല’; സുരേഷ് കുമാർ

Suresh Kumar About Mohanlal Call: ആന്റണി പെരുമ്പാവൂർ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് പറയുകാണ് സുരേഷ് കുമാർ. വ്യക്തിപരമായ താല്പര്യങ്ങൾ ഒന്നും ആന്റണി പെരുമ്പാവൂരിനില്ലെന്നും ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞ കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാർ പറഞ്ഞു.

Suresh Kumar: ‘മോഹൻലാൽ വിളിച്ചിരുന്നു, ഞാൻ ഫോൺ എടുത്തില്ല, ഇപ്പോ സംസാരിച്ചാല്‍ ശരിയാകില്ല’; സുരേഷ് കുമാർ
മോഹൻലാൽ, സുരേഷ് കുമാർ Image Credit source: Facebook
nandha-das
Nandha Das | Published: 16 Feb 2025 14:29 PM

ജൂൺ ഒന്നാം തീയതി മുതൽ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ നടത്തിയ വാർത്ത സമ്മേളനവും അതുമായി ബന്ധപ്പെട്ട് വന്ന പ്രതികരണങ്ങളുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചാ വിഷയം. വിവിധ സിനിമ സംഘടനകൾ ചേർന്നെടുത്തതാണ് ഈ തീരുമാനം എന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമ സമരം ഉൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിന് പിന്നെ സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂരും രംഗത്തെത്തുകയായിരുന്നു.

എന്നാൽ ആന്റണി പെരുമ്പാവൂർ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് പറയുകാണ് സുരേഷ് കുമാർ. വ്യക്തിപരമായ താല്പര്യങ്ങൾ ഒന്നും ആന്റണി പെരുമ്പാവൂരിനില്ലെന്നും ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞ കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാർ പറഞ്ഞു. “എനിക്ക് ആരെയും പേടിയില്ല. ഇവിടുത്തെ ഒരു താരത്തിനെയും പേടിയില്ല. അതിനാൽ ഞാൻ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയാണ്” എന്നും സുരേഷ് കുമാർ പറഞ്ഞു.

ALSO READ: നെറ്റ്ഫ്ലിക്സ് മികച്ച തുക പറഞ്ഞ സിനിമ; എന്നിട്ടും നാരദൻ എങ്ങനെ പരാജയപ്പെട്ടു? നഷ്ടമായത് അഞ്ച് കോടിയെന്ന് സന്തോഷ് ടി കുരുവിള

മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ എടുത്തില്ലെന്നും ഇപ്പോൾ സംസാരിച്ചാൽ ശരിയാകില്ലെന്നും സുരേഷ് കുമാർ പറയുന്നു. “ഞാൻ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോൾ സംസാരിച്ചാൽ അവനുമായി മോശമായ സംസാരമാകും. എനിക്ക് അവനുമായി പ്രശ്നം ഇല്ല. സൗഹൃദ കുറവുമില്ല. ആരെങ്കിലും സ്ക്രൂ കയറ്റിയാൽ ലാൽ ചൂടാവും” എന്നും സുരേഷ് കുമാർ പറഞ്ഞു.

അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ സൈബർ ആക്രമണം ശക്തമാണെന്നും ജി സുരേഷ് കുമാർ അറിയിച്ചു. ചില അസോസിയേഷനുകളും ഫാൻസ്‌ ഗ്രൂപ്പുകളും ചേർന്ന് ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം നടത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.