L2: Empuraan: ‘നല്ല കാര്യങ്ങൾ സംസാരിക്ക്; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

Empuraan Controversy:എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് 'നല്ല കാര്യങ്ങൾ സംസാരിക്കൂ' എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

L2: Empuraan: നല്ല കാര്യങ്ങൾ സംസാരിക്ക്; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

എമ്പുരാൻ പോസ്റ്റർ, സുരേഷ് ​ഗോപി

sarika-kp
Published: 

29 Mar 2025 14:26 PM

തൃശൂർ: മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന പൃഥ്വിരാജ്-മോഹൻലാൽ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തീയറ്ററുകളിൽ എത്തിയത്. നിരവധി പേരാണ് ചിത്രത്തിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയത്. 48 മണിക്കൂര്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

എന്നാൽ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയിലെ തുടക്കത്തിലുണ്ടായ സംഘപരിവാര്‍ വിമര്‍ശനമാണ് വിവാ​ദങ്ങൾക്ക് തുടക്കമിട്ടത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെ ഇത് വലിയ രീതിയിൽ ചർച്ചയാകുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി പേർ ചിത്രം ബഹിഷ്കരിക്കണമെന്ന രീതിയിലുള്ള നിലപാടുമായി രം​ഗത്ത് എത്തിയിരുന്നു.

Also Read:‘മോഹൻലാൽ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ല’; എമ്പുരാൻ വിവാ​ദം കത്തുന്നു

ഇപ്പോഴിതാ എമ്പുരാൻ വിവാ​ദത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയാതെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്.

അതേസമയം എമ്പുരാൻ ബിജെപിയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് രം​ഗത്ത് എത്തിയിരുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിൻറെ ലെഫ് കേണൽ പദവി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം