Suresh Gopi: ‘ഇത് എനിക്കുവേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ’; ‘അമ്മ’ മീറ്റിങ്ങിനിടെ സുരേഷ് ഗോപി

Suresh Gopi: പരിപാടിക്കിടെ നടനും ചിത്രകാരനുമായ കോട്ടയം നസീറിന്റെ പുതിയ സംരഭമായ പെയിന്റമിക്കിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചിരുന്നു. ഇതിനിടെയിലായിരുന്നു താരത്തിന്റെ വൈറൽ ഡലയോ​ഗ്.

Suresh Gopi: ഇത് എനിക്കുവേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ; അമ്മ മീറ്റിങ്ങിനിടെ സുരേഷ് ഗോപി

സുരേഷ് ഗോപി (Image credits: social media)

Updated On: 

04 Nov 2024 18:50 PM

രാഷ്ട്രിയത്തിലും സിനിമ ഡയലോഗ് പയറ്റി ജനമനസ്സിൽ സ്ഥാനം പിടിച്ച നടനാണ് സുരേഷ് ഗോപി. തൃശൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ നടനും മന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രധാന ഡയലോഗുകളിൽ ഒന്നായിരുന്നു ‘തൃശ്ശൂര്‍ എനിക്കുവേണം, തൃശ്ശൂര്‍ നിങ്ങളെനിക്ക് തരണം, തൃശ്ശൂര്‍ ഞാനിങ്ങ് എടുക്കുവാ…’. തിരഞ്ഞെടുപ്പിനു മുൻപും അതിനു ശേഷവും ഈ ഡയലോഗുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ഡയലോഗ് ആവർത്തിച്ചിരിക്കുകയാണ് സുരേഷ് ഗോപി. താരസംഘടനയായ ‘അമ്മ’ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ കുടുംബ സംഗമത്തിലാണ് സുരേഷ് ഗോപി ഈ ഡയലോഗ് വീണ്ടും പ്രയോഗിച്ചത്. പരിപാടിക്കിടെ നടനും ചിത്രകാരനുമായ കോട്ടയം നസീറിന്റെ പുതിയ സംരഭമായ പെയിന്റമിക്കിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചിരുന്നു. ഇതിനിടെയിലായിരുന്നു താരത്തിന്റെ വൈറൽ ഡലയോ​ഗ്.

ചടങ്ങിൽ കോട്ടയം നസീർ വരച്ച ഒരു സിംഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്തായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഈ ചിത്രം കണ്ടതോടെയാണ് സുരേഷ് ഗോപി ‘ഇത് എനിക്കുവേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ…’ എന്ന ഡയലോഗ് പറഞ്ഞത്. കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യമൊരുക്കുന്ന പ്ലാറ്റ്‌ഫോമാണ് പെയ്ന്റമിക്ക്.കോം.

Also Read-Suresh Gopi: കൊടകര കുഴൽപണമൊക്കെ കഥ… സിബിഐയെ വിളിക്കാൻ പറയൂ – സുരേഷ് ​ഗോപി

അതേസമയം രാജിവച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് ‘അമ്മ’ സംഘടനയുടെ യോഗത്തിൽ സുരേഷ് ഗോപി. ‘അ‌മ്മ’ തിരിച്ചുവരവിന്റെ പാതയിലാണെന്നും അ‌തിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ കമ്മിറ്റി വരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വരും എന്നായിരുന്നു താരത്തിന്റെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ആദ്യമായാണ് താര സംഘടന ‘അമ്മ’ പൊതുപരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല.

Related Stories
Dev Mohan: കോമഡി, റൊമാന്‍സ്, ആക്ഷന്‍…! ഇവിടെ ഏതും എടുക്കും, മലയാള സിനിമയില്‍ ഇത് ദേവ് മോഹന്റെ കാലം
Madanolsavam OTT : ഇനി കാത്തിരിപ്പ് വേണ്ട; സൂരാജിൻ്റെ മദനോത്സവം ഒടിടിയിലേക്ക് വരുന്നു
Vijay Varma-Tamannaah: ‘മൂടിവയ്ക്കാന്‍ എന്തിരിക്കുന്നു? വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനില്ല’; തുറന്നുപറഞ്ഞ് വിജയ് വർമ
Kantara Movie: കാന്താര താരങ്ങള്‍ സഞ്ചരിച്ച സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
Pranav Praveen: ‘എനിക്കും ഭാര്യക്കും പരാതിയില്ല, വീഡിയോ ചെയ്തത് മൃദുലയ്‌ക്കെതിരെയുള്ള തെറ്റിദ്ധാരണ ഒഴിവാക്കാന്‍’: പ്രവീണ്‍
Actor Mammootty: ‘മമ്മൂട്ടിക്ക് സെറ്റില്‍ രാജാവാകണം; നല്ല ഈഗോ ഉണ്ട്, അടിയാളന്മാര്‍ക്ക് പിന്നെയും അവസരം’
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്