Suresh Gopi: ‘എമ്പുരാനി’ൽ നിന്നും പേര് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചത്; വെട്ടിമാറ്റിയത് അവരുടെ ഇഷ്ടത്തിന്’; ക്ഷുഭിതനായി സുരേഷ് ഗോപി
BJP MP-actor Suresh Gopi on Empuraan Controversy: എമ്പുരാനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം വേണം ഇവർ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും സുരേഷ് ഗോപി പറഞ്ഞു.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ക്രെഡിറ്റ് കാർഡിൽ നിന്നും തന്റെ പേര് ഒഴുവാക്കിയത് താൻ ആവശ്യപ്പെട്ടിട്ടാണെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എമ്പുരാന്റെ നിർമാതാക്കൾക്ക് യാതൊരു തരത്തിലുള്ള സമ്മദർവും ഉണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വെട്ടിമാറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
നിർമാതാക്കൾ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. അല്ലാതെ യാതൊരു തരത്തിലുള്ള സമ്മർദ്ദവും നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് പേര് ക്രെഡിറ്റില്‍ നിന്ന് താൻ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാര്‍ഥ്യമെന്നും ഈ പറഞ്ഞ കാര്യം കളവാണെങ്കില്‍ എന്ത് ശിക്ഷയേറ്റുവാങ്ങാനും തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു. എമ്പുരാനു വേണ്ടി ശബ്ദമുയര്‍ത്തുന്ന ജോണ്‍ ബ്രിട്ടാസിനോ കേരള മുഖ്യമന്ത്രിക്കോ ടിപി 51, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമകളുടെ റീ റിലീസ് അനുവദിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം വേണം ഇവർ എമ്പുരാനുവേണ്ടി ശബ്ദമുയര്‍ത്താനെന്നും സുരേഷ് ഗോപി പറഞ്ഞു.
Also Read:എമ്പുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ; പ്രദര്‍ശനം ആരംഭിച്ചു, ദൈർഘ്യം 2.08 മിനിറ്റ് കുറഞ്ഞു
വെട്ടിമാറ്റലിന്റെ പേരിൽ നാട്ടിൽ നടക്കുന്നത് രാഷ്ട്രീയ സര്‍ക്കസാണെന്നും ഇതുവഴി തന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും സുരേഷ് ഗോപി തുറന്നടിച്ചു. സിപിഎം അംഗം ജോൺ ബ്രിട്ടാസിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടിയാണ് ബഹളത്തിലേക്കു നയിച്ചത്.
അതേസമയം ജോണ്‍ ബ്രിട്ടാസ് എമ്പുരാൻ ചിത്രത്തിലെ മുന്നയെന്ന കഥാപാത്രത്തെ ബിജെപിയുടെ ബെഞ്ചില്‍ കാണാമെന്നും ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഈ വാക്കുകളാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്.
അതേസമയം മാർച്ച് 27ന് പുറത്തിറങ്ങിയ എമ്പുരാൻ വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ഇതിനു പിന്നാലെ കുറച്ച് ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീൻ, വർഷം എന്നീവ ഒഴിവാക്കി. വില്ലന്റെ പേര് ബജ്റംഗി മാറ്റി ബൽദേവ് എന്നാക്കി. എൻഐഎ എന്ന് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തു. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ പോകുന്ന ഭാഗങ്ങളിലും മാറ്റം വരുത്തി. കൂടാതെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിരുന്നു.