Ottakomban Movie: ഒറ്റക്കൊമ്പനിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി? പ്രതിഫലം കോടികൾ? ഓണത്തിനു ശേഷം ചിത്രീകരണം തുടങ്ങുമെന്ന് സുരേഷ് ​ഗോപി

Ottakomban Movie Updates: 2020ൽ ആണ് 'ഒറ്റക്കൊമ്പൻ' എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. നടൻ സുരേഷ് ​ഗോപി ആണ് എന്നറിഞ്ഞതോടെ ആരാധകർ ഏറെ ആവേശത്തിൽ ആയിരുന്നു. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി.

Ottakomban Movie: ഒറ്റക്കൊമ്പനിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി? പ്രതിഫലം കോടികൾ? ഓണത്തിനു ശേഷം ചിത്രീകരണം തുടങ്ങുമെന്ന് സുരേഷ് ​ഗോപി

ottakomban movie (image credits facebook)

Published: 

15 Sep 2024 22:41 PM

സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചില ചിത്രങ്ങൾ ഉണ്ടാകും. അതിനുള്ള കാത്തിരിപ്പായിരിക്കും പിന്നീട് അങ്ങോട്ടേക്ക്. ചിത്രത്തിന്റെ അപ്ഡേറ്റും മറ്റ് വിശേഷങ്ങളും പ്രേക്ഷകർ വലിയ ആകാംഷയോടെയാണ് നോക്കികാണാറുള്ളത്. അത്തരത്തിലുള്ള ഒരു ചിത്രമാണ് സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രം ഒറ്റക്കൊമ്പൻ. 2020ൽ ആണ് ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്. നടൻ സുരേഷ് ​ഗോപി ആണ് എന്നറിഞ്ഞതോടെ ആരാധകർ ഏറെ ആവേശത്തിൽ ആയിരുന്നു. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി. ഒടുവിൽ വിവാദങ്ങളിലും ചിത്രം അകപ്പെട്ടു.

പൃഥ്വിരാജ് നായകനായി എത്തിയ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രം​ഗത്തെത്തിയിരുന്നു. ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിക്കാർ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സുരേഷ് ​ഗോപിയുടെ ചിത്രത്തിനു സ്റ്റേയും വന്നു. വിലക്ക് നീക്കണമെന്ന് പലയാവർത്തി ഹർജി സമർപ്പിക്കുകയും അവ തള്ളുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ആയിരുന്നു കടുവയുടെ സംവിധാനം. ഇതും സുരേഷ് ​ഗോപി ചിത്രത്തിന്റെ ഷൂട്ടിം​ഗ് വൈകാൻ കാരണമായിരുന്നു.

Also read-Saree Movie: ‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ ‘സാരി’ ടീസർ പുറത്ത്

ഇതോടെ ആരാധകർ വീണ്ടും നിരാശയിലായി. എന്നാൽ ആ നിരാശയ്ക്ക് അറുതി വരുത്തുന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ഒറ്റക്കൊമ്പന്റെ ഷൂട്ടിം​ഗ് ഉടൻ തുടങ്ങുമെന്നാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി പറയുന്നത്. ‘ഒറ്റക്കൊമ്പൻ ഓണം കഴിഞ്ഞിട്ട് തുടങ്ങാം എന്നുള്ള പ്ലാനിലാണ്. പാർട്ടിയുടെ അനുമതി കിട്ടും’, എന്നും സുരേഷ് ​ഗോപി പറയുന്നു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം സുരേഷ് ​ഗോപിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി ആയിരിക്കുമെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. നിലവിൽ കത്തനാർ എന്ന മലയാള സിനിമയിൽ അനുഷ്ക അഭിനയിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഒരു സിനിമയ്ക്ക് ആറ് കോടി രൂപയാണ് അനുഷ്ക വാങ്ങിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമാണ് താരം പ്രതിഫലം ഉയർത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. രചന നിർവഹിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ്. ബിജു മേനോനും ചിത്രത്തിന്‍റെ ഭാഗമാകും. ഷാജി കുമാര്‍ ഛായ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. ടോമിച്ചന്‍ മുളകുപാടമാണ് നിർമാണം.

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Mammootty-Mohanalal Movie Clash: ജനുവരിയിൽ വരാനിരിക്കുന്നത് ലാലേട്ടൻ-മമ്മുക്ക ‘സ്റ്റാർവാർ’; ബോക്സ് ഓഫീസ് ആര് കീഴടക്കും?
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു