Happy Birthday Suresh Gopi: ഒരു കോടിയുടെ ഓഡി മുതൽ 28 ലക്ഷത്തിൻ്റെ ബീറ്റിൽ വരെ, സുരേഷ് ഗോപിയുടെ കിടിലൻ കാർ ശേഖരം
Suresh Gopi Car Collection: വാഹനങ്ങളുടെ കാര്യത്തിൽ വലിയ ഇൻ്ററസ്റ്റുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഗാരേജിൽ അത്ര മോശമല്ലാത്ത കിടിലൻ വണ്ടികളുള്ള താരമാണ് സുരേഷ് ഗോപി, പല വണ്ടികളും കേരളത്തിൽ ആദ്യം വാങ്ങിയ താരം കൂടിയാണ് സുരേഷ് ഗോപി
Suresh Gopi Birthday: ബാലതാരമായി സിനിമയിലെത്തിയെങ്കിലും 1986-ൽ ടിപി ബാലഗോപാലൻ എംഎ എന്ന ചിത്രമാണ് താരത്തിൻ്റെ കരിയർ ഗ്രാഫ് മുന്നോട്ട് ഉയർത്തിയത്. 1994-ൽ കമ്മീഷ്ണർ എത്തിയതോടെ മലയാളത്തിലെ എണ്ണം പറഞ്ഞ സൂപ്പർ താര പദവികളിലൊന്നും താരത്തിന് സ്വന്തമായി. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ ഏകദേശം 300-ഓളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് താരം.
2016-ൽ രാജ്യ സഭാംഗമായതിന് പിന്നാലെ സിനിമയിൽ നിന്നും താത്കാലിക ബ്രേക്ക് എടുത്ത് താരം തിരിച്ച് വന്നത് നിതിൻ രഞ്ചി പണിക്കരുടെ കാവൽ എന്ന ചിത്രത്തിലൂടെയായിരുന്നു. ഗരുഡനാണ് മലയാളത്തിൽ റിലീസായ താരത്തിൻ്റെ അവസാന ചിത്രം.
വാഹനങ്ങളുടെ കാര്യത്തിൽ വലിയ ഇൻ്ററസ്റ്റുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഗാരേജിൽ അത്ര മോശമല്ലാത്ത കിടിലൻ വണ്ടികളുള്ള താരമാണ് സുരേഷ് ഗോപി. അതിപ്പോൾ ഒരു കോടിയുടെ ഓഡി മുതൽ 28 ലക്ഷത്തിൻ്റെ ബീറ്റിൽ വരെ അങ്ങനെ നീളുന്നു താരത്തിൻ്റെ വാഹന ശേഖരം.
ALSO READ: Suresh Gopi: കൃഷ്ണാ ഗുരുവായൂരപ്പാ…കേട്ടില്ലേ സുരേഷ് ഗോപിയുടെ ആസ്തിവിവരം!!!
സുരേഷ് ഗോപിയെ ഏറ്റവുമധികം പേർ കണ്ടിരിക്കുന്നത് ടൊയോട്ട വെൽഫയറിലാണ്. 2020-ലാണ് താരം വെൽഫയർ സ്വന്തമാക്കുന്നത് യാത്ര സുഖം തന്നെയാണ് വെൽഫയറിനെ മറ്റ് വാഹനങ്ങളിൽ നിന്ന് ഒരു പടി മുന്നിൽ നിർത്തുന്നത്. 2023 Toyota Vellfire-ന് ഇന്ത്യയിലെ വില ഏകദേശം 1 കോടിക്ക് മുകളിലാണ്.
2016-ൽ താരം സ്വന്തമാക്കിയതും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടം നേടിയതുമായ താരത്തിൻ്റെ വാഹനമാണ് ഓഡി ക്യൂ7 ആണ്. വെള്ള നിറത്തിലുള്ള വാഹനം നിരത്തുകളിലെ പ്രീമിയം പുള്ളികളിലൊന്നാണ്. 1 കോടിയോളം രൂപയാണ് വാഹനത്തിൻ്റെ വില. 2015 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ച ടയോട്ട ബീറ്റിലും താരത്തിൻ്റെ ഗാരേജിൻ്റെ മാറ്റ് കൂട്ടുന്നുണ്ട്. വെറും 2 ഡോർ വാഹനമായി ബീറ്റിലിന് കൊച്ചിയിൽ 33.26 ലക്ഷത്തോളം വില വരും. നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ് ഥാർ സ്വന്തമാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോകുൽ തന്നെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
മൂന്നാം മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പ് ചുമതലകളുള്ള കേന്ദ്ര-സഹ മന്ത്രിയാണ് താരം. തൃശൂരിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച താരം കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗം കൂടിയാണ്. 2016 മുതൽ 2021 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു അദ്ദേഹം. 1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവരാണ് താരത്തിൻ്റെ സഹോദരങ്ങൾ. 65-ലേക്ക് കടക്കുന്ന താരത്തിന് നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നത്.