5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Gopi ‘JSK’: സുരേഷ് ഗോപി എത്തുന്നു, അഡ്വക്കേറ്റ് ഡേവിഡ് അബേൽ ആയി ; ‘ജെഎസ്കെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

Janaki vs State of Kerala Release Date : ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ജെഎസ്കെ യിൽ എത്തുന്നത്.

Suresh Gopi ‘JSK’: സുരേഷ് ഗോപി എത്തുന്നു, അഡ്വക്കേറ്റ് ഡേവിഡ് അബേൽ ആയി ; ‘ജെഎസ്കെ’ റിലീസ് തീയതി പ്രഖ്യാപിച്ചു
സുരേഷ് ഗോപിയും അനുപമ പരമേശ്വരനും Image Credit source: social media
sarika-kp
Sarika KP | Published: 20 Dec 2024 17:52 PM

കാത്തിരിപ്പിനൊടുവിൽ സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ’ തീയറ്ററുകളിൽ എത്തുന്നു. ചിത്രം ഫെബ്രുവരിയിൽ തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ആദ്യം നവംബറില്‍ റിലീസ് ചെയ്യുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. എന്നാൽ ഇത് നീണ്ടു പോകുകയായിരുന്നു. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ജെഎസ്കെ യിൽ എത്തുന്നത്. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ പ്രധാന സ്ത്രി കഥാപാത്രമായി എത്തുന്നത്. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തമാണ് ഇത്. സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രമാണ് ജെഎസ്കെ. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു കൃത്യമായി അറിയാം, അതുതന്നെ തുടരും എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതേസമയം ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ്‌ ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ.

Also Read: ‘ചില സീനുകളിൽ കണ്ണടച്ചു പോകും; ഉണ്ണി മുകുന്ദൻ വേറെ ലെവൽ; കുട്ടികളെ കൊണ്ട് വരുന്നത് പണിയാകും’; മാർക്കോയ്ക്ക് ഗംഭീര പ്രതികരണം

കോസ്മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ. ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് നിർമാണം. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം റെണദിവേ, എഡിറ്റർ സംജിത് മുഹമ്മദ്, സംഗീതം ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് ക്രിസ്റ്റോ ജോബി , അഡീഷനൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ.

അതേസമയം സുരേഷ് ഗോപി നായകനായി എത്തിയ അവസാന ചിത്രം ഗരുഡനാണ്. അരുണ്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്തത്. അരുണ്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹണം, നിര്‍മാണം ലിസ്റ്റിൻ സ്റ്റീഫനും ചിത്രത്തിന്റെ സംഗീതം ജേക്‍സ് ബിജോയും നിര്‍വഹിച്ചപ്പോള്‍ ആഗോള കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു.

Latest News