Padakkalam Movie First Look : കോമഡി വേണ്ടവർ റെഡിയായിക്കോ; “പടക്കളം” ഫസ്റ്റ് ലുക്ക്
Padakkalam Movie First Look Poster: ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 22-ാമത് ചിത്രം കൂടിയാണ് പടക്കളം. ഈ 22 ചിത്രങ്ങളിലും ഇവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ്

Padakkalam Movie First Look
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പടക്കളത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ്. 2025 മെയ് രണ്ടാം തീയതി ചിത്രം തീയേറ്ററുകളിലെത്തും.
ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 22-ാമത് ചിത്രം കൂടിയാണ് പടക്കളം. ഈ 22 ചിത്രങ്ങളിലും ഇവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് . ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കൂടാതെ സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
എക്സികുട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, രചന: നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം: അനു മൂത്തേടത്, സംഗീതം : രാജേഷ് മുരുഗേശൻ, എഡിറ്റർ: നിധിൻ രാജ് ആരോൾ, കലാസംവിധാനം: മഹേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വരികൾ: വിനായക് ശശികുമാർ
ആക്ഷൻ: രാജശേഖർ, ഫാൻ്റം പ്രദീപ്, നൃത്തസംവിധാനം: ലളിത ഷോബി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, സൗണ്ട് മിക്സിങ്: കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നിതിൻ മൈക്കൽ, ഡിഐ: പോയറ്റിക്, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്: ഹൈറ്റ്സ്, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.