Surabhi Lakshmi: ‘കിസ്സിംഗ് സീൻ കാണാൻ സെറ്റിലെ എല്ലാവരുമുണ്ട്, മോശം സമയത്താണ് റെെഫിൾ ക്ലബ് ചെയ്യുന്നത്’; സുരഭി ലക്ഷ്മി
Surabhi Lakshmi Memories In Rifle Club: കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് റെെഫിൾ ക്ലബിൽ സുരഭി ചെയ്തത്. താൻ ആദ്യമായാണ് അത്തരമൊരു സീൻ ചെയ്യുന്നതെന്നും ചിത്രീകരണത്തിൻ്റെ അന്ന് രാവിലെയാണ് ഷറഫും ശ്യാമേട്ടനും ഇക്കാര്യം അറിയിക്കുന്നതെന്നും സുരഭി പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം തൻ്റേതായ മികച്ച പ്രകടനം കാഴ്ച്ചവച്ച് മുന്നേറുന്ന നടിമാരിൽ ഒരാളാണ് സുരഭി ലക്ഷ്മി. എആർഎം, റെെഫിൾ ക്ലബ് എന്നീ സിനിമകളിലെ സുരഭിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയവയായിരുന്നു. കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വേഷമാണ് റെെഫിൾ ക്ലബിൽ സുരഭി ചെയ്തത്. ആക്ഷൻ രംഗങ്ങളിൽ തകർത്തഭിനയിച്ച നടി ചിത്രത്തിലെ ചില റൊമാൻ്റിക് രംഗങ്ങളിലും തിളങ്ങി.
ഇപ്പോഴിതാ ചിത്രത്തിലെ ലിപ് ലോക് രംഗത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി റെെഫിൾ ക്ലബ് ചിത്രത്തിലെ ചില രസകരമായ രംഗങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുന്നത്. താൻ ആദ്യമായാണ് അത്തരമൊരു സീൻ ചെയ്യുന്നതെന്നും ചിത്രീകരണത്തിൻ്റെ അന്ന് രാവിലെയാണ് ഷറഫും ശ്യാമേട്ടനും ഇക്കാര്യം അറിയിക്കുന്നതെന്നും സുരഭി പറയുന്നു.
” സാധാരണ സെറ്റിലൊക്കെ ഞാനാണ് എല്ലാവരെയും പറ്റിക്കുന്നത്, ഇനി ഇവരൊക്കെ എന്നെ പറ്റിക്കാൻ പറയുകയാണോ എന്നാണ് ഞാൻ കരുതിയത്. പൊതുവെ ഇങ്ങനത്തെ സീനുകളിലൊക്കെ എല്ലാവരും മാറി നിൽക്കകുയാണ് പതിവ്. കാരണം അഭിനയിക്കുന്നവർ കംഫർട്ടബിൾ ആകാൻ വേണ്ടി. സജീവേട്ടൻ സിഗരറ്റ് വലിക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പോയി ബ്രഷ് ചെയ്ത് വാ അടുത്തത് കിസ്സിംഗ് സീനാണെന്ന്.
സെറ്റിൽ ലിപ് ലോക്ക് സീനുകൾ ചെയ്ത് പരിചയമുള്ളത് ദർശനയ്ക്കാണ്. ഗുരുനാഥ ഇല്ലല്ലോ എങ്ങനെ ചെയ്യുമെന്നായി എൻ്റെ ചോദ്യം. സജീവേട്ടൻ ഓടിപ്പോയി ബ്രഷ് ചെയ്ത് ഏലക്കായ കഴിച്ച് റെഡി എന്ന് പറഞ്ഞു. കിസിംഗ് സീനാണ് എല്ലാവരും വന്നോളൂവെന്ന് ഞാൻ പോകുന്ന വഴി പറഞ്ഞു. ആ സെറ്റിലെ മൊത്തം ആൾക്കാരും അതിന്റെ പിന്നിലുണ്ടായിരുന്നു. എല്ലാവരും അതിനെ പ്രൊഫഷണൽ രീതിയിൽ തന്നെ കണ്ടു. സീനിൽ ഒരു റീ ടേക്ക് കൂടെ വേണ്ടി വന്നു.
വ്യക്തി ജീവിതത്തിലെ ദുഖങ്ങളും മറ്റും പെർഫോമൻസിന് ഉപകാരപ്പെടുത്താൻ പലപ്പോഴും സാധിച്ചിട്ടുണ്ട്. ഞാനെന്റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് റെെഫിൾ ക്ലബിൽ അഭിനയിക്കുന്നത്. എനിക്ക് മാനേജ് ചെയ്യാൻ പറ്റാത്ത ചെറിയ സംഭവങ്ങളാണ്. അത് ചില സമയത്തെ എന്റെ ചിന്തകളെ ബാധിച്ചു. ആ വിഷമത്തെ ആർട്ടിലേക്ക് കൺവേർട്ട് ചെയ്യുകയാണ് ആർട്ടിസ്റ്റെന്ന നിലയിൽ താൻ ചെയ്യുന്നതെന്നും സുരഭി ലക്ഷ്മി പറഞ്ഞു.