5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Surabhi Lakshmi: മോഹന്‍ലാല്‍ ചിത്രത്തിലെ ആ കഥാപാത്രം എനിക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല: സുരഭി ലക്ഷ്മി

Surabhi Lakshmi About Olavum Theeravum Movie Character: മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളാണ് മനോരഥങ്ങളുടെ ഭാഗമായത്. ഓളവും തീരവും എന്ന എപ്പിസോഡാണ് മനോരഥങ്ങളില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്. അതില്‍ മോഹന്‍ലാല്‍, ദുര്‍ഗ കൃഷ്ണ എന്നിവരോടൊപ്പം സുരഭി ലക്ഷ്മിക്ക് മികച്ച വേഷം തന്നെ ലഭിച്ചിരുന്നു.

Surabhi Lakshmi: മോഹന്‍ലാല്‍ ചിത്രത്തിലെ ആ കഥാപാത്രം എനിക്ക് ഒട്ടും തൃപ്തികരമായിരുന്നില്ല: സുരഭി ലക്ഷ്മി
സുരഭി ലക്ഷ്മിImage Credit source: Instagram
shiji-mk
Shiji M K | Updated On: 10 Feb 2025 18:48 PM

എം80 മൂസ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയവളാണ് സുരഭി ലക്ഷ്മി. ആ പരമ്പരയ്ക്ക് ശേഷം താരത്തെ തേടി നിരവധി അവസരങ്ങളാണ് വന്നുചേര്‍ന്നത്. അതിലൊന്നായിരുന്നു എംടിയുടെ ഒമ്പത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി സീരീസായ മനോരഥങ്ങള്‍. എട്ട് സംവിധായകരാണ് മനോരഥങ്ങളുടെ ഭാഗമായത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, സിദ്ദിഖ്, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി താരങ്ങളാണ് മനോരഥങ്ങളുടെ ഭാഗമായത്. ഓളവും തീരവും എന്ന എപ്പിസോഡാണ് മനോരഥങ്ങളില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്. അതില്‍ മോഹന്‍ലാല്‍, ദുര്‍ഗ കൃഷ്ണ എന്നിവരോടൊപ്പം സുരഭി ലക്ഷ്മിക്ക് മികച്ച വേഷം തന്നെ ലഭിച്ചിരുന്നു.

എന്നാല്‍ ഓളവും തീരവും എന്ന എപ്പിസോഡില്‍ ചെയ്ത ബീപാത്തു എന്ന കഥാപാത്രം തനിക്ക് ഒട്ടും സംതൃപ്തി തന്നില്ലെന്നാണ് സുരഭി പറയുന്നത്. താന്‍ ആ ചിത്രം ചെയ്യാമെന്ന് തീരുമാനിച്ചതിന് കാരണം, എംടി വാസുദേവന്‍ നായരുടെ കഥ, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നു, നായകനായി മോഹന്‍ലാല്‍ എത്തുന്നു തുടങ്ങിയ ഘടകങ്ങളാണ്.

മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ഷൂട്ട് ചെയ്തത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കിലും റിലീസായത് ഈയടുത്തിടെയാണ്. ഓളവും തീരത്തിലും ബീപാത്തു എന്ന കഥാപാത്രം ചെയ്തതിന് ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് ആ കഥാപാത്രം ഒട്ടും തൃപ്തികരമായിരുന്നില്ല. അല്‍പം കൂടി നന്നാക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

തനിക്ക് തന്റെ പ്രായത്തേക്കാള്‍ അഞ്ചോ പത്തോ വയസ് കൂടുതലോ കുറവോ പ്രായമുള്ളതോ അല്ലെങ്കില്‍ തന്റെ അതേ പ്രായത്തിലുള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യം. വാര്‍ധക്യം അവതരിപ്പിക്കേണ്ട വേഷങ്ങള്‍ വന്നാല്‍ ആലോചിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാറുള്ളു.

Also Read: Samvritha Sunil: ‘ഒരു കോടി രൂപ തന്നാലും ഗ്ലാമര്‍ വേഷങ്ങൾ ചെയ്യില്ല, സന്തോഷവും സമാധാനവുമാണ് വലുത്; അന്ന് ആ നടി പറഞ്ഞത്

എആര്‍എമ്മിലും വൃദ്ധ കഥാപാത്രം ചെയ്തിരുന്നു. മാണിക്യത്തിന്റെ വൃദ്ധ കഥാപാത്രം ഒഴിവാക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. എന്നാല്‍ വാര്‍ധക്യം ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മേക്കപ്പാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു.