Supriya Menon: ‘അല്ലി ഇതാദ്യമായി, അതും അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി; ഡാഡിയാണ് തുടങ്ങിവെച്ചത്! അലംകൃതയുടെ പാട്ടിനെക്കുറിച്ച് സുപ്രിയ മേനോന്‍
Supriya Menon About Alankrita Song in Empuraan: ചിത്രം റിലീസായതിനു ശേഷം എമ്പുരാനേ എന്ന ഭാഗം ആലപിച്ചതില്‍ ഏറ്റവും ഹൃദ്യമായത് അലങ്കൃതയുടേതാണെന്ന് അഭിപ്രായവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു . ഇതിനു പിന്നാലെ ഇപ്പോഴിതാ സുപ്രിയയും ഈ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തി. ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രം മൂന്നാം ആഴ്ചയും പ്രദർശനം തുടരുകയാണ്. ഇതിനിടെയിൽ ഇന്ന് ചിത്രത്തിലെ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഗാനം പുറത്തെത്തിയിരുന്നു. എമ്പുരാനേ .. എന്ന ഗാനമാണ് റിലീസ് ചെയ്തത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചിട്ടുമുണ്ട്.
ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം എഴുതിയത് വിനായക് ശശികുമാറാണ്. ആനന്ദ് ശ്രീരാജ്, അലങ്കൃത മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മകൾ ചിത്രത്തിൽ പാടിയിട്ടുണ്ടെന്ന് അവസാനനിമിഷമാണ് പുറത്ത് വന്നത്. ചിത്രം റിലീസായതിനു ശേഷം എമ്പുരാനേ എന്ന ഭാഗം ആലപിച്ചതില്‍ ഏറ്റവും ഹൃദ്യമായത് അലങ്കൃതയുടേതാണെന്ന് അഭിപ്രായവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു . ഇതിനു പിന്നാലെ ഇപ്പോഴിതാ സുപ്രിയയും ഈ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തി. ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഏറെ സ്‌പെഷലാണ് ഈ ഗാനം. അല്ലി ഇതാദ്യമായാണ് പ്രൊഫഷണലായി ഒരു ഗാനം പാടുന്നത്. അത് അവളുടെ അച്ഛന്റെ സിനിമയ്ക്ക് വേണ്ടി എന്നതാണ് മറ്റൊരു പ്രത്യേകത. ഡാഡിയോടാണ് തനിക്ക് ഇക്കാര്യത്തില്‍ നന്ദി പറയാനുള്ളതെന്നാണ് സുപ്രിയ പറയുന്നത്.
Also Read:‘ആര് മറന്നാലും ബേസിൽ മറക്കരുത്; ജീവിതത്തിൽ ആകെ ചെയ്ത ഒരു അബദ്ധം ഞാനായിരിക്കും’; റിമി ടോമി
അല്ലിക്ക് നാല് വയസ്സുള്ളപ്പോൾ മുതൽ കോവിഡ് വരുന്നത് വരെ അവളെ സംഗീത ക്ലാസുകളിൽ കൊണ്ടുപോയിരുന്ന അച്ഛനായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിലൂടെയായും ടീച്ചേഴ്‌സ് അവളെ പഠിപ്പിച്ചിരുന്നു. അവളുടെ ഗുരുക്കന്‍മാരോടെല്ലാം നന്ദി പറയുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു എന്നുമാണ് സുപ്രിയ കുറിച്ചത്.
View this post on Instagram
അതേസമയം അവസാന നിമിഷമായിരുന്നു അലംകൃതയാണ് പാടിയത് എന്ന കാര്യം അണിയറപ്രവർത്തകർ പരസ്യമാക്കിയത്. സംഗീത സംവിധായകനായ ദീപക് ദേവായിരുന്നു അലംകൃതയാണ് ആ ശബ്ദത്തിന് ഉടമ എന്ന് പറഞ്ഞത്. പൃഥ്വിരാജ് ഇക്കാര്യം പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ടൊവിനോയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്.
മുംബൈയില്‍ വെച്ചായിരുന്നു സോംഗ് റെക്കോര്‍ഡ് ചെയ്തത്. ഓൺലൈൻ വഴി പൃഥ്വിരാജ് മകൾ പാടുന്നത് കേൾക്കുന്നുണ്ടായിരുന്നു. ഇത് ദീപക്, ഡാഡയുടെ എനിമിയാണ്, സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നായിരുന്നു പൃഥ്വി മകളോട് പറഞ്ഞതെന്ന് ദീപക് ദേവ് മുൻപ് പറഞ്ഞിരുന്നു. പാട്ട് പാടിയ ശേഷം ച്ഛനെപ്പോലെ പേയ്‌മെന്റ് എത്രയാണെന്ന് അല്ലി ചോദിച്ചിരുന്നുവെന്നും അതൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് അല്ലി പറഞ്ഞെന്നും ദീപക് ദേവ് പറഞ്ഞിരുന്നു.