Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി
Supriya Menon's complaint: ട്രെയിനിലിരുന്ന് ചിലർ മൊബൈൽഫോണിൽ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സുപ്രിയ പരാതിയുമായി രംഗത്തെത്തി. കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കൊച്ചി: തിയേറ്റർ പ്രിന്റുകൾ പ്രചരിക്കുന്നത് അത്ര പുതിയ കാര്യമല്ല. ടെലഗ്രാം വഴി പുതിയ സിനിമയുടെ പ്രിന്റ് പ്രസിദ്ധപ്പെടുത്തുന്ന ചില അന്യസംസ്ഥാന വെബ്സൈറ്റുകളും അക്കൗണ്ടുകളും സജീവവുമാണ്. ഇതിന്റെ ബാക്കിയെന്നോണം കഴിഞ്ഞ ദിവസം രണ്ടു തമിനാട് സ്വദേശികൾ പോലീസ് പിടിയിലായി. പരാതിക്കാരി സുപ്രിയാ മേനോനാണ്. ഗുരുവായൂരമ്പലനടയിൽ’ ഉൾപ്പെടെയുള്ള സിനിമകളുടെ വ്യാജൻ റിലീസ് ചെയ്ത ഉടൻ പുറത്തു വന്നിരുന്നു. ‘ഗുരുവായൂരമ്പലനടയിൽ’ റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തി.
ട്രെയിനിലിരുന്ന് ചിലർ മൊബൈൽഫോണിൽ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സുപ്രിയ പരാതിയുമായി രംഗത്തെത്തി. കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരത്തെ തിയേറ്ററിൽനിന്ന് സിനിമ പകർത്തുന്നതിനിടെയാണ് തിയേറ്റർ ഉടമകളുടെ സഹായത്തോടെ ഇവരെ പിടിച്ചത്.
ALSO READ – പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യത്തിന് ഇന്ന് 61ാം ജന്മദിനം; ചിത്ര ചേച്ചിയ്ക്ക് സംഗീത ലോകത്തിൻ്റെ പിറന്നാൾ ആശംസകൾ
‘ പ്രതികൾ മൊബൈൽഫോണിൽ പകർത്തി പ്രചരിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. സൈബർ പോലീസാണ് പരാതിയിൽ തുടരന്വേഷണം നടത്തിയത്. തിരുവനന്തപുരത്തെ തിയേറ്ററിൽനിന്നാണ് ‘ഗുരുവായൂരമ്പലനടയിൽ’ മൊബൈൽഫോണിൽ പകർത്തിയതെന്ന് സൈബർ പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് തിയേറ്റർ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി. കൃത്യമായി പ്രതികൾ കുടുങ്ങുകയും ചെയ്തു. തമിഴ്ചിത്രമായ ‘രായൻ’ മൊബൈൽഫോണിൽ പകർത്തുന്നതിനിടെയാണ് രണ്ടുപേരും പിടിയിലായത് എന്നാണ് വിവരം. ഇവരെ കാക്കനാട് സൈബർ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.