Supriya Menon: ‘ചരിത്രം കുറിക്കുന്നു, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം’; ചർച്ചയായി സുപ്രിയയുടെ പോസ്റ്റ്

Supriya Menon Support Prithviraj Sukumaran: ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും ഇൻസ്റ്റാ​ഗ്രം സ്റ്റാറിയിൽ സുപ്രിയ കുറിച്ചു. താരവും കുടുംബവും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് പിന്തുണയറിയിച്ച് കൊണ്ട് സുപ്രിയ രം​ഗത്ത് എത്തിയത്.

Supriya Menon: ചരിത്രം കുറിക്കുന്നു, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം; ചർച്ചയായി സുപ്രിയയുടെ പോസ്റ്റ്

പൃഥ്വിരാജും സുപ്രിയയും

Updated On: 

01 Apr 2025 16:06 PM

വിവാദങ്ങൾക്കിടെ നടനും സംവിധായകനുമായ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യ സുപ്രിയ മോനോൻ. ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് പൃഥ്വിരാജിന് അഭിനന്ദനവുമായി സുപ്രിയ എത്തിയത്. ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും ഇൻസ്റ്റാ​ഗ്രം സ്റ്റാറിയിൽ സുപ്രിയ കുറിച്ചു. താരവും കുടുംബവും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് പിന്തുണയറിയിച്ച് കൊണ്ട് സുപ്രിയ രം​ഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം മല്ലിക സുകുമാരനും മകൻ പൃഥ്വിരാജിനെ പിന്തുണയുമായി രം​ഗത്ത് എത്തിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകന് ആരെയും ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കുകയും ഇല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. മോഹൻലാലിനും ആന്റണിക്കും അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ലെന്നും അവർ ഒരിക്കലും ഇങ്ങനെ പറയുകയില്ലെന്നും മല്ലിക പറഞ്ഞു. ഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

Also Read:‘വെറും ഡ്രാമയാണ്, കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ; എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’; സുരേഷ് ​ഗോപി

ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് മല്ലിക സുകുമാരനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കും നേരെയുണ്ടായത്. ‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’, എന്നാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.

അതേസമയം ചിത്രത്തിലെ 24 ഭാ​ഗങ്ങൾ വെട്ടിമാറ്റിയതായാണ് റിപ്പോർട്ട്. ഇന്ന് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പുറത്ത് വന്നതോടെയാണ് ചിത്രത്തിൽ കൂടുതൽ വെട്ടുകൾ നടന്നതായി കണ്ടെത്തിയത്. രണ്ട് മിനിറ്റാണ് എഡിറ്റ് ചെയ്തത്. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വൈകുന്നേരത്തോടെ വരുമെന്നാണ് സൂചന.

Related Stories
’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ
കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Antony Perumbavoor: പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം
Arya 2 Re-Release: ഇനിയൊരു മരണം കൂടി വേണ്ട: അല്ലു അർജുന്റെ ‘ആര്യ 2’ റീ-റിലീസിന് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷ
Saniya Iyappan: ‘സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്’; സാനിയ അയ്യപ്പൻ
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍
കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം
മലബന്ധം അകറ്റാൻ കഴിക്കാം ഈന്തപ്പഴം