Supriya Menon: ‘ചരിത്രം കുറിക്കുന്നു, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം’; ചർച്ചയായി സുപ്രിയയുടെ പോസ്റ്റ്
Supriya Menon Support Prithviraj Sukumaran: ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും ഇൻസ്റ്റാഗ്രം സ്റ്റാറിയിൽ സുപ്രിയ കുറിച്ചു. താരവും കുടുംബവും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് പിന്തുണയറിയിച്ച് കൊണ്ട് സുപ്രിയ രംഗത്ത് എത്തിയത്.

വിവാദങ്ങൾക്കിടെ നടനും സംവിധായകനുമായ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യ സുപ്രിയ മോനോൻ. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചെന്ന പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് പൃഥ്വിരാജിന് അഭിനന്ദനവുമായി സുപ്രിയ എത്തിയത്. ചരിത്രം കുറിക്കുകയാണെന്നും, പൃഥ്വിരാജിനെ ഓർത്ത് അഭിമാനം ഉണ്ടെന്നും ഇൻസ്റ്റാഗ്രം സ്റ്റാറിയിൽ സുപ്രിയ കുറിച്ചു. താരവും കുടുംബവും വലിയ രീതിയിൽ സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് പിന്തുണയറിയിച്ച് കൊണ്ട് സുപ്രിയ രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം മല്ലിക സുകുമാരനും മകൻ പൃഥ്വിരാജിനെ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകന് ആരെയും ചതിച്ചിട്ടില്ലെന്നും ഇനി ചതിക്കുകയും ഇല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. മോഹൻലാലിനും ആന്റണിക്കും അറിയാത്ത ഒരു കാര്യവും ഈ സിനിമയിൽ ഇല്ലെന്നും അവർ ഒരിക്കലും ഇങ്ങനെ പറയുകയില്ലെന്നും മല്ലിക പറഞ്ഞു. ഥ്വിരാജിനെ ബലിയാടാക്കി എന്തെങ്കിലും നേട്ടം ഉണ്ടാക്കാം എന്ന ധാരണ ഒന്നും ആർക്കും വേണ്ടെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് മല്ലിക സുകുമാരനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്ക്കും നേരെയുണ്ടായത്. ‘മല്ലിക സുകുമാരന്റെ മരുമകൾ സുപ്രിയ മേനോൻ അർബൻ നക്സലാണ്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്’, എന്നാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
അതേസമയം ചിത്രത്തിലെ 24 ഭാഗങ്ങൾ വെട്ടിമാറ്റിയതായാണ് റിപ്പോർട്ട്. ഇന്ന് റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ പുറത്ത് വന്നതോടെയാണ് ചിത്രത്തിൽ കൂടുതൽ വെട്ടുകൾ നടന്നതായി കണ്ടെത്തിയത്. രണ്ട് മിനിറ്റാണ് എഡിറ്റ് ചെയ്തത്. റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് വൈകുന്നേരത്തോടെ വരുമെന്നാണ് സൂചന.