Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Jailer 2 Movie Official Teaser: ജയിലർ 2വുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാൽ, കന്നട സൂപ്പർ താരം ശിവരാജ് കുമാർ, വിനായകൻ, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങൾ അതിഥി വേഷങ്ങളിലായെത്തിയ ആദ്യ ചിത്രം ബോക്‌സോഫീസിൽ വൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഹിറ്റ് ചാർട്ടിലും ആരാധകരുടെ മനസ്സിലും ഒരുപോലെ ഇടം പിടിച്ചു.
നെൽസൺ ദിലിപ് കുമാർ- സൂപ്പർസ്റ്റാർ രജനികാന്ത് കൂട്ടുകെട്ടിൽ ആരാധകരെ ആവേശത്തിലാക്കി ടൈഗർ മുത്തുവേൽ പാണ്ഡ്യൻ തിരിച്ചുവരുന്നു. 2023 ലെ വൻ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നെൽസൺ സംവിധാനം ചെയ്ത ജെയിലർ. ഇപ്പോഴിചാ ജയിലർ 2വിന് ഇരുവരും വീണ്ടും കൈകോർക്കുകയാണ്. പൊങ്കലിനോട് അനുബന്ധിച്ച് സൺ ടിവിയുടെ യുട്യൂബ് ചാനലിലാണ് ജയിലർ 2വിൻ്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങിയത്. ജെയിലർ ആദ്യ ഭാഗത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ ഭാഗമാണെന്ന് ടീസറിലൂടെ വ്യക്തമാണ്. ആദ്യ ഭാഗത്തി ആരാധകരെ ആവേശത്തിലാഴിത്തിയ പാട്ട് പശ്ചാത്തലമാക്കിയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.
സ്പായിൽ ഇരുന്ന് നടത്തുന്ന അനിരുദ്ധും നെൽസണും തമ്മിൽ ഒരു ചർച്ച നടത്തുന്നതാണ് ടീസർ വീഡിയോയുടെ തുടക്കം. അവരുടെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ അവിടേക്ക് അപ്രതീക്ഷിതമായി ഒരു കൂട്ടം ആളുകൾ കടന്നുവരുന്നതും പിന്നാലെ രജനിയുടെ മാസ് എൻട്രിയുമാണ് ടീസറിൽ കാണാൻ കഴിയുക. പിന്നീട് സ്‌ഫോടനങ്ങളും വെടിവെപ്പുമാണ് കാണിക്കുന്നത്. ആളുകൾ ഓടിമറഞ്ഞതിന് പിന്നാലെ സീനിലേക്ക് കടന്നുവരുന്ന സാക്ഷാൽ മുത്തുവേൽ പാണ്ഡ്യൻ്റെ എൻട്രിയും വളരെ ഗംഭീരമായാണ് കാണിക്കുന്നത്.
പിന്നാലെ അദ്ദേഹത്തിന് നേരെ മൂന്ന് സായുധ വാഹനങ്ങളെത്തുന്നുകയും അവരെ കണ്ട് തന്റെ മുഖത്തെ കണ്ണട ഊരി വീശുന്ന മുത്തുവേൽ പാണ്ഡ്യനെയും ടീസറിൽ കാണാം. പിന്നാലെ അവർക്ക് നേരെ പറന്നടുക്കുന്ന മിസൈലുകൾ. വലിയ തീഗോളത്തിനൊപ്പം വാഹനങ്ങൾ വായുവിൽ ഉയരുന്നു. ജെയിലറിന്റെ ഹുക്കും സൗണ്ട് ട്രാക്കിന്റെ പശ്ചാത്തലത്തിൽ രജിനിയുടെ മുഖം കാണിക്കുന്നത് അപ്പോഴാണ്. ആദ്യ ചിത്രത്തിലെ അതേ ആവേശത്തിൽ തന്നെയാണ് മുത്തുവേൽ പാണ്ഡ്യൻ എത്തിയിരിക്കുന്നത്. അതിനാൽ വൈലൻസ് ഒട്ടും കുറയാതെ തന്നെ ഇതിലും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജെയിലർ 2വിൻ്റെ അനൗൺസ്മെന്റ് ടീസറിൽ അണിയറ പ്രവർത്തകർ നൽകുന്ന സൂചന.
എന്നാൽ ജയിലർ 2വുമായി ബന്ധപ്പെട്ട മറ്റ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാൽ, കന്നട സൂപ്പർ താരം ശിവരാജ് കുമാർ, വിനായകൻ, ജാക്കി ഷ്രോഫ് തുടങ്ങിയ താരങ്ങൾ അതിഥി വേഷങ്ങളിലായെത്തിയ ആദ്യ ചിത്രം ബോക്‌സോഫീസിൽ വൻ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഹിറ്റ് ചാർട്ടിലും ആരാധകരുടെ മനസ്സിലും ഒരുപോലെ ഇടം പിടിച്ചു. രജിനികാന്തിൻ്റേതായി ഒടുവിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും വിജയം നേടിയതും ജെയിലർ തന്നെയായിരുന്നു.