Allu Arjun: നാടകീയതകൾക്ക് വിരാമം, ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതൻ

Allu Arjun Released From Jail: പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു.

Allu Arjun: നാടകീയതകൾക്ക് വിരാമം, ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതൻ

Allu Arjun (Image Credits: TV( Telugu)

Updated On: 

14 Dec 2024 08:07 AM

ഹെെദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഇന്നലെയാണ് താരത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിലാണ് ഒരു രാത്രിയിലെ ജയിൽവാസത്തിന് ശേഷം അല്ലു അർജുൻ ജയിൽ മോചിതനായത്. സുരക്ഷാ കാരണങ്ങളാൽ ചഞ്ചൽഗുഡ ജയിലിന്റെ പിൻ​ഗേറ്റിലൂടെയാണ് താരം പുറത്തേക്കിറങ്ങിയത്.

ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള തെലങ്കാന ഹെെക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് താരത്തിന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. താരത്തിന്റെ ജയിൽ മോചനം കാത്ത് ആരാധകർ ഉൾപ്പെടെയുള്ള വലിയ നിര ചഞ്ചൽഗുഡ ജയിൽ പരിസരത്ത് തമ്പടിച്ചതോടെ മെയിൻ ​ഗേറ്റിന് പകരം പിൻ​ഗേറ്റിലൂടെയാണ് താരത്തെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് അല്ലു അർജുനെ പ്രധാന കവാടത്തിലൂടെ പുറത്തെത്തിക്കേണ്ട എന്ന് തീരുമാനിച്ചത്. ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് ഇന്നലെ രാത്രി അല്ലു അർജുൻ ജയിൽ വാസം അനുഭവിച്ചത്.

അല്ലു അർജുനൊപ്പം ഹെെദരാബാ​ദിലെ സന്ധ്യ തീയറ്റർ ഉടമകളും ജയിൽ മോചിതരായി. തീയറ്ററിന്റെ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരെയും യുവതി മരിച്ച സംഭവത്തിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവർക്കും ഇന്നലെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അല്ലു അർജുന് ഒപ്പം തന്നെയാണ് തീയറ്റർ ഉടമകളും ജയിൽ മോചിതരായത്. അതേസമയം, ഹെെക്കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടും, ജയിൽ മോചനം വൈകിയതിൽ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്ൻ പറഞ്ഞു. ഹെെക്കോേടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ രാത്രി ജയിലിൽ എത്തിയിട്ടും ജയിൽ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്.

ALSO READ: കേസ് പിൻവലിക്കാൻ തയാർ, അല്ലു അർജുൻ നിരപരാതി; മരിച്ച യുവതിയുടെ ഭർത്താവ്

താരത്തിന് ജയിൽ മോചനത്തിന് മുമ്പായി പിതാവ് അല്ലു അരവിന്ദും ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഢിയും ചഞ്ചൽഗുഡ സ്റ്റേഷനിൽ എത്തിയിരുന്നു. ‍ഹെെക്കോടതി ഒപ്പിട്ട ഇടക്കാല ജാമ്യ ഉത്തരവ് ജയിലിൽ എത്താൻ വെെകിയതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമാകാതിരുന്നതെന്ന് ചഞ്ചൽഗുഡജയിൽ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ജയിലെ നടപടിക്രമം രാത്രിയിൽ സാധ്യമാകാതിരുന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി അല്ലു അർജുന് ജയിലിൽ തുടരേണ്ടി വന്നത്.

ഹെെദരാബാദിലെ സന്ധ്യ തീയറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുന്റെ അറസ്റ്റ് ചിക്കടപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം നടനെ ആശുപത്രിയിലെത്തിച്ച് വെെദ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നാമ്പള്ളി കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ സെക്ഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അല്ലുവിന്റെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരി​ഗണിച്ച തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്കാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ