5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sunny Leone : സിനിമയിൽ തനിക്ക് ദുരനുഭവങ്ങളില്ല; ഐറ്റം ഡാൻസിനെ വിമർശിക്കുന്നത് അവസാനിപ്പിക്കണം: സണ്ണി ലിയോണി

Sunny Leone Cinema Industry : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണി. സിനിമയിൽ തനിക്ക് ദുരനുഭവങ്ങളില്ലെന്നും ഐറ്റം ഡാൻസിനെ വിമർശിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.

Sunny Leone : സിനിമയിൽ തനിക്ക് ദുരനുഭവങ്ങളില്ല; ഐറ്റം ഡാൻസിനെ വിമർശിക്കുന്നത് അവസാനിപ്പിക്കണം: സണ്ണി ലിയോണി
സണ്ണി ലിയോണി (Image Credits - PTI)
abdul-basith
Abdul Basith | Published: 09 Sep 2024 09:54 AM

സിനിമയിൽ തനിക്ക് ദുരനുഭവങ്ങളില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോണി. ഒരു അവസരം നഷ്ടമായാൽ വേറെ നൂറ് അവസരങ്ങൾ ലഭിക്കും. തെറ്റായ പെരുമാറ്റമെന്ന് തോന്നിയാൽ (Hema Committee Report) അപ്പോൾ തന്നെ നോ പറഞ്ഞ് ഇറങ്ങിപ്പോകണമെന്നും തൻ്റെ പുതിയ സിനിമയായ പേട്ട റാപ്പിൻ്റെ പ്രമോഷനിൽ താരം പ്രതികരിച്ചു.

തൻ്റെ അനുഭവമേ തനിക്ക് പറയാനാവൂ എന്ന് സണ്ണി ലിയോണി പറഞ്ഞു. മറ്റുള്ളവർ പങ്കുവച്ച ദുരനുഭവങ്ങളൊന്നും തനിക്കുണ്ടായിട്ടില്ല. വ്യക്തിത്വത്തിലും തൊഴിലിലുമാണ് താൻ വിശ്വസിക്കുന്നത്. പ്രതിഫലം കൂടുതൽ വേണമെന്ന് തോന്നിയപ്പോൾ അത് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് തൻ്റെ അഭിപ്രായം. ശരിയായ തീരുമാനങ്ങൾ തിരഞ്ഞെടുക്കണം. തെറ്റായ പെരുമാറ്റമെന്ന് തോന്നിയാൽ നോ പറഞ്ഞ് ഇറങ്ങിപ്പോകണം. പല വാതിലുകളും തനിക്ക് മുന്നിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഒരവസരം നഷ്ടപ്പെട്ടാൽ മറ്റ് നൂറവസരങ്ങൾ തുറക്കുമെന്നും നടി പറഞ്ഞു.

Also Read : Hema Committee Report : ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഇന്ന് സർക്കാർ ഹൈക്കോടതിയ്ക്ക് കൈമാറും; ഹർജി പരിഗണിക്കുക നാളെ

ഐറ്റം ഡാൻസ് ഒബ്ജെക്​റ്റിഫിക്കേഷനാണെന്ന് പറയുന്നത് മാധ്യമങ്ങൾ മാത്രമാണ്. ആളുകളെ ആനന്ദിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. സംഗീതമാണ് താൻ ആസ്വദിക്കുന്നത്. ഐറ്റം ഡാൻസ് ശരീരത്തിൻ്റെ ഒബ്ജെക്​റ്റിഫിക്കേഷനാണെന്ന വിമർശനങ്ങൾ അവസാനിപ്പിക്കണം. സിനിമ എക്കാലവും നിലനിൽക്കണം. അതിനായി നമ്മൾ ഒന്നിച്ചുനിൽക്കണമെന്നും സണ്ണി കൂട്ടിച്ചേർത്തു.

എസ്ജെ സിനു അണിയൊച്ചൊരുക്കുന്ന ചിത്രമാണ് പേട്ട റാപ്പ്. തമിഴ് നടൻ പ്രഭുദേവ, വേദിക തുടങ്ങിയവരും സിനിമയിൽ വേഷമിടുന്നു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. ഹൈക്കോടതിയുടെ ആവശ്യപ്രകാരം മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറുന്നത്. റിപ്പോർട്ടിന്മേൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതുതാത്പര്യ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.

ഹേമ കമ്മറ്റി റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് എന്നയാൾ നൽകിയ പൊതു താത്പര്യ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിയ്ക്കുക. ഇതേ തുടർന്നാണ് ഹൈക്കോടതി റിപ്പോർട്ടിൻ്റെ പൂർണരൂപം ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കവെ, റിപ്പോർട്ടിന്മേൽ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിലപാടെടുത്തിരുന്നു.

കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുക.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മറ്റ് ചലച്ചിത്ര മേഖലകളിലും സമാന നീക്കങ്ങളാണ് നടക്കുന്നത്. സിനിമ മേഖലയിൽ നടക്കുന്ന അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ തമിഴ് സിനിമയിലെ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോ​ഗിച്ചിരിക്കുന്നത്.

Also Read : WCC: സീറോ ടോളറൻസ് പോളിസി… ലഹരിയും പീഡനവും പാടില്ല; സിനിമാപെരുമാറ്റച്ചട്ടത്തിൻ്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി

2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമിതിക്കുള്ളിലെ പ്രവർത്തനം അത്ര സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോ​ഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യർഥിച്ചു. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികർസംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തുമെന്നും . ഇതിലൂടെ പരാതികൾ അറിയിക്കാമെന്നും യോ​ഗത്തിൽ വ്യക്തമാക്കിയിരുന്നു. പരാതികൾ സൈബർ പോലീസിന് കൈമാറും.

അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ടെന്നും രോഹിണി പറഞ്ഞു. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും. മാധ്യമങ്ങൾക്ക് മുന്നിൽ പരാതികൾ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.