Manju Pillai Sujith Vaasudev: ആ സിനിമ വിവാഹമോചനത്തിന് കാരണമായോ? മനസുതുറന്ന് സുജിത്ത് വാസുദേവ്
Sujith Vaasudev About His Divorce: സുജിത്ത് വാസുദേവിന്റെ സിനിമകള്‍ മാത്രമല്ല ദാമ്പത്യ ജീവിതവും ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. നടി മഞ്ജു പിള്ളയായിരുന്നു സുജിത്തിന്റെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും 2024ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. 2000ത്തിലായിരുന്നു സുജിത്തും മഞ്ജുവും വിവാഹിതരായത്. 24 വര്‍ഷങ്ങളുടെ ദാമ്പത്യജീവിതത്തിന് 2024ല്‍ കര്‍ട്ടനിട്ടു.

ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചയാളാണ് സുജിത്ത് വാസുദേവ്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, എസ്റ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലത് മാത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് സുജിത്ത് വാസുദേവ് ക്യാമറക്കണ്ണുകളിലൂടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
സുജിത്ത് വാസുദേവിന്റെ സിനിമകള്‍ മാത്രമല്ല ദാമ്പത്യ ജീവിതവും ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. നടി മഞ്ജു പിള്ളയായിരുന്നു സുജിത്തിന്റെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും 2024ല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. 2000ത്തിലായിരുന്നു സുജിത്തും മഞ്ജുവും വിവാഹിതരായത്. 24 വര്‍ഷങ്ങളുടെ ദാമ്പത്യജീവിതത്തിന് 2024ല്‍ കര്‍ട്ടനിട്ടു. തങ്ങളുടെ വിവാഹമോചനത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് സുജിത്ത് വാസുദേവ് മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട്.
താന്‍ സംവിധാനം ചെയ്ത ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രം ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിച്ചോ എന്ന ചോദ്യത്തിനാണ് സുജിത്ത് മറുപടി നല്‍കുന്നത്.




”ആ സിനിമ പ്രതിഫലിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. ഞാനും മഞ്ജുവും രണ്ട് മൂന്ന് വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിവാഹമോചിതരായത്. സിനിമയില്‍ സംഭവിച്ചത് പോലെയായിരുന്നുവെങ്കില്‍ നേരെ തിരിച്ചാകും സംഭവിക്കുക. ഞങ്ങള്‍ പൊരുത്തപ്പെട്ട് വീണ്ടും ഒരുമിച്ചേനെ. ജീവിതവും സിനിമയും രണ്ടും രണ്ടാണ്. ജീവിതത്തെ ജീവിതമായും സിനിമയെ സിനിമയായും കാണണം. ജീവിതത്തില്‍ എപ്പോഴും സന്തോഷം കൊണ്ടുനടക്കുക,” സുജിത്ത് പറഞ്ഞു.
ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ കാര്യങ്ങളെ തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. അവരെ കല്യാണം കഴിച്ചതിനെയോ ജീവിതത്തില്‍ സംഭവിച്ചതിനെയോ ഒന്നും തടയാന്‍ സാധിക്കില്ല. ഇതല്ലെങ്കില്‍ വേറൊരാളെ വിധിച്ചിട്ടുണ്ടാകും. അതിലേക്ക് എങ്ങനെയെങ്കിലും എത്തിച്ചേരും, അതിനെയാണ് വിധിയെന്ന് വിളിക്കുന്നതെന്നും സുജിത്ത് വാസുദേവ് പറഞ്ഞു.
പല ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജീവിതം. എത്ര നാളിങ്ങനെ വിഷമിച്ചിരിക്കും. ഒരാള്‍ നമ്മെ വിട്ടുപോകുമ്പോഴോ അല്ലെങ്കില്‍ കൂടെ ഇല്ലാത്തപ്പോഴെ അതാണ് സന്തോഷം എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. വിഷമഘട്ടത്തില്‍ നിന്ന് മാറേണ്ടതെന്ന് എങ്ങനെയാണെന്നല്ലെ ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.