AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sujith Vaassudev: ആ നടിയോട് ലിപ്സ്റ്റിക് കുറയ്ക്കാന്‍ പറഞ്ഞിരുന്നു, പിന്നീടത് ട്രോളായി: സുജിത്ത് വാസുദേവ്‌

Sujith Vaassudev About Actress Meena: 2013ല്‍ അയാള്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനില്‍ ക്യാമറ ചലിപ്പിച്ചും സുജിത്ത് കയ്യടി നേടി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Sujith Vaassudev: ആ നടിയോട് ലിപ്സ്റ്റിക് കുറയ്ക്കാന്‍ പറഞ്ഞിരുന്നു, പിന്നീടത് ട്രോളായി: സുജിത്ത് വാസുദേവ്‌
സുജിത്ത് വാസുദേവ്Image Credit source: Social Media
shiji-mk
Shiji M K | Updated On: 21 Apr 2025 17:24 PM

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഛായാഗ്രാഹകന്‍ എന്ന പേരെടുത്ത ആളാണ് സുജിത്ത് വാസുദേവ്. 2010ല്‍ പുറത്തിറങ്ങിയ ചേകവര്‍ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച് കൊണ്ടാണ് സുജിത്ത് ഛായാഗ്രാഹണം ആരംഭിക്കുന്നത്. പിന്നീട് ദൃശ്യം, സെവെന്‍ത്ത് ഡേ, മെമ്മറീസ്, അയാള്‍, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി.

2013ല്‍ അയാള്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാനില്‍ ക്യാമറ ചലിപ്പിച്ചും സുജിത്ത് കയ്യടി നേടി. ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

2013ല്‍ മോഹന്‍ലാലും മീനയും പ്രധാന വേഷത്തിലെത്തി ജീത്തു ജോസഫ് സംവിധാനം ചെയ്ത് സിനിമയാണ് ദൃശ്യം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മിച്ചത്. ഈ സിനിമയിലും ഛായാഗ്രാഹകനായെത്തിയത് സുജിത്താണ്.

ഇപ്പോഴിതാ ചിത്രത്തില്‍ മീനയ്ക്ക് സംഭവിച്ച ഒരു പിഴവിനെ കുറിച്ച് സംസാരിക്കുകയാണ് സുജിത്ത് വാസുദേവ്. മീന അധികം ലിപ്സ്റ്റിക് ഉപയോഗിച്ചിരുന്നുവെന്നാണ് സുജിത്ത് പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സുജിത്ത് ഇക്കാര്യം പറയുന്നത്.

Also Read: Ansiba Hassan : ‘എഎംഎംഎ’ എന്ന് എഴുതുന്നതിനിടയില്‍ കുത്തുകളില്ല; ഇല്ലാത്ത ഡോട്ടുകളിടുന്നത് ക്രൈം അല്ലേ?

”മീന ദൃശ്യത്തില്‍ കുറച്ച് ലിപ്സ്റ്റിക് കാര്യങ്ങളെല്ലാം ഉപയോഗിച്ചിരുന്നു. അന്നത് കുറയ്ക്കാനും പറഞ്ഞു. പക്ഷെ സമയപരിമിതി കാരണം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്നാല്‍ പിന്നീടത് ട്രോളായി. ലിപ്സ്റ്റിക് കൂടുതലായിരുന്നു എന്ന് എനിക്കറിയാം. സ്റ്റുഡിയോയില്‍ പോയപ്പോള്‍ ഗ്രേഡില്‍ ലിപ്‌സ് മാത്രം സെലക്ട് ചെയ്ത് കുറച്ച് കൊണ്ടുവരേണ്ടി വന്നു. ആ ഒരു ബുദ്ധിമുട്ട് ദൃശ്യത്തില്‍ മാത്രമാണ് എനിക്ക് ഉണ്ടായിട്ടുള്ളത്,” സുജിത്ത് പറയുന്നു.