AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sujatha Mohan: ‘നസ്രിയയുടെ അമ്മയായി അഭിനയിക്കാന്‍ ജൂഡ് ആന്റണി വിളിച്ചിരുന്നു’; സുജാത മോഹന്‍

Sujatha Mohan About Cinema Offer: സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടില്ലേയെന്ന ചോദ്യത്തിന് ജൂഡ് ആന്റണി ജോസഫ് തന്നെ ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മയുടെ വേഷം ചെയ്യാൻ വിളിച്ചിരുന്നുവെന്നായിരുന്നു സുജാതയുടെ മറുപടി.

Sujatha Mohan: ‘നസ്രിയയുടെ അമ്മയായി അഭിനയിക്കാന്‍ ജൂഡ് ആന്റണി വിളിച്ചിരുന്നു’; സുജാത മോഹന്‍
സുജാത മോഹൻ Image Credit source: Facebook
nandha-das
Nandha Das | Updated On: 24 Apr 2025 22:01 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ചുവടുവെച്ച സുജാത മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 2000ത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇപ്പോഴിതാ, സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുവെന്ന് പറയുകാണ് സുജാത മോഹൻ.

സിനിമയിൽ അഭിനയിക്കാൻ അവസരം വന്നിട്ടില്ലേയെന്ന ചോദ്യത്തിന് ജൂഡ് ആന്റണി ജോസഫ് തന്നെ ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അമ്മയുടെ വേഷം ചെയ്യാൻ വിളിച്ചിരുന്നുവെന്നായിരുന്നു സുജാതയുടെ മറുപടി. എന്നാൽ, തനിക്ക് അഭിനയം വഴങ്ങുമെന്ന് തോന്നുന്നില്ലെന്ന് ഗായിക പറഞ്ഞു. അടുത്തിടെ ജൂഡ് ആന്റണി തന്നെ സിനിമയിൽ ഉറപ്പായും അഭിനയിപ്പിക്കും എന്ന് പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുജാത മോഹൻ ഇക്കാര്യം പറഞ്ഞത്.

ALSO READ: തുടരും പ്രീ സെയിൽ ബസൂക്കയെ വെട്ടി; വീണ്ടും ബോക്സ് ഓഫീസ് തൂക്കാൻ മോഹൻലാൽ

“സിനിമ അന്നും ഇന്നും എനിക്ക് ആവേശമാണ്, സിനിമ കാണാന്‍. പണ്ട് കസിന്‍സെല്ലാം ഒരുമിച്ചാണ് സിനിമ കാണാൻ പോകുന്നത്. എസിയുടെ തണുപ്പ് കൊണ്ടാല്‍ തൊണ്ട പ്രശ്നമാകും എന്നതിനാൽ സിനിമ തുടങ്ങുന്നതിന് തൊട്ടു മുമ്പ് മങ്കി ക്യാപ്പും മഫ്‌ലറുമൊക്കെ ചുറ്റും. ഞാന്‍ വലിയ ജയന്‍ ഫാനാണ്. അന്ന് ജയന്റെ ഫോട്ടോയൊക്കെ സൂക്ഷിച്ചു വെയ്ക്കുമായിരുന്നു. ഇതൊക്കെ അറിയാവുന്ന കസിൻസ് എന്നെ ഒരിക്കൽ പറ്റിച്ചിട്ടുമുണ്ട്. ഓജോ ബോര്‍ഡ് വെച്ചു സംസാരിച്ചപ്പോള്‍ ജയന്‍ വന്ന്, സുജാതയുടെ വിവാഹത്തിന് വന്നിരുന്നെന്ന് പറഞ്ഞതായി അവർ എന്നോട് പറഞ്ഞു.

എന്നാൽ, എനിക്ക് അഭിനയം വഴങ്ങുമെന്ന് തോന്നുന്നില്ല. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ അമ്മ വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. ഈയിടെയും ജൂഡ് പറഞ്ഞു ‘ചേച്ചിയെ ഉറപ്പായും ഞാന്‍ അഭിനയിപ്പിക്കും’ എന്ന്” സുജാത മോഹന്‍ പറയുന്നു.