5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suchitra Mohanlal: ‘അപ്പു ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുന്നതാകും; പൈസ ഒന്നും കിട്ടില്ല, താമസവും ഭക്ഷണവും ഉണ്ട്’; സുചിത്ര മോഹൻലാൽ

Suchitra Mohanlal On Pranav Mohanlal: കാടും മലയുമൊക്കെ താണ്ടി യാത്രകള്‍ ചെയ്യുന്നതും കഷ്ടപ്പെട്ട് ജീവിക്കുന്നതും തുടങ്ങി വേറിട്ട ജീവിത രീതിയാണ് പ്രണവിന്റേത്. അടുത്തിടെയായി മരത്തില്‍ വലിഞ്ഞു കയറുന്നതും കാടിന് നടുവില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് താരപുത്രന്‍ പങ്കുവെച്ചിരുന്നത്.

Suchitra Mohanlal: ‘അപ്പു ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുന്നതാകും; പൈസ ഒന്നും കിട്ടില്ല, താമസവും ഭക്ഷണവും ഉണ്ട്’; സുചിത്ര മോഹൻലാൽ
പ്രണവ് മോഹന്‍ലാൽ (image credits: instagram)
sarika-kp
Sarika KP | Published: 10 Nov 2024 17:08 PM

ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിന് ആരാധകർ‌ നൽകുന്ന അതേ പിന്തുണ മകനും ലഭിക്കുന്നുണ്ട്. എന്നാൽ വർഷത്തിൽ താരത്തിന്റെ ഒരു സിനിമ വന്നാൽ ആയി. കാടും മലയുമൊക്കെ താണ്ടി യാത്രകള്‍ ചെയ്യുന്നതും കഷ്ടപ്പെട്ട് ജീവിക്കുന്നതും തുടങ്ങി വേറിട്ട ജീവിത രീതിയാണ് പ്രണവിന്റേത്. അതുകൊണ്ട് തന്നെ പലപ്പോഴും നാട്ടിൽ താരം ഉണ്ടാകാറില്ല.അടുത്തിടെയായി മരത്തില്‍ വലിഞ്ഞു കയറുന്നതും കാടിന് നടുവില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് താരപുത്രന്‍ പങ്കുവെച്ചിരുന്നത്.

ഇപ്പോഴിതാ മകൻ എവിടെയാണെന്ന് പറയുകയാണ് അമ്മ സുചിത്ര മോഹൻലാൽ. പ്രണവ് സ്പെയിനിലെ ഒരു ഫാമിൽ ‘വർക്ക് എവേ’യിലാണെന്നും അവിടെ കുതിരയെയോ ആടിനെയോ നോക്കുന്നതാകുമെന്നും സുചിത്ര വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുചിത്ര മോഹൻലാൽ ഇക്കാര്യം തുറന്നു പറഞ്ഞത്.

Also Read-Amaran box office: തിയറ്ററില്‍ ‘ശിവ താണ്ഡവം’, പത്ത് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി അമരൻ

എല്ലാവരും പ്രണവിനെ അമ്മയുടെ മകനാണെന്നാണ് പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്നും താൻ അങ്ങനെ കരുതുന്നില്ലെന്നും സുചിത്ര പറയുന്നു. താൻ പറഞ്ഞാലെ കേൾക്കുള്ളുവെന്ന് കസിൻസ് പറയാറുണ്ട്, സത്യത്തിൽ താൻ പറഞ്ഞാലും പ്രണവ് കേൾക്കാറില്ല, അവന് സ്വയം തോന്നിയാൽ മാത്രമേ അവൻ അത് ചെയ്യും. വാശിക്കാരൻ അല്ല പ്രണവ് എന്നും സുചിത്ര പറയുന്നു. നമ്മൾ‍ എന്തൊക്കെ പറഞ്ഞാലും, അവനു തോന്നുന്നതേ ചെയ്യൂ. സിനിമയും അങ്ങനെയാണ്. തനിക്ക് കഥ കേൾക്കാൻ ഇഷ്ടമുള്ളതുകൊണ്ട് കഥ കേൾക്കും. എങ്കിലും, അവസാന തിരഞ്ഞെടുപ്പ് പ്രണവിന്റെതാണ്. രണ്ടു വർഷത്തിലൊരിക്കലാണ് പ്രണവ് സിനിമ ചെയ്യാറുള്ളതെന്നും വർഷത്തിൽ രണ്ടു പടമെങ്കിലും ചെയ്യെന്ന് താൻ ചോദിക്കാറുണ്ടെന്നും സുചിത്ര പറയുന്നു. എന്നാൽ പ്രണവ് ചെയ്യുന്നത് ചിലപ്പോൾ ആലോചിക്കുമ്പോൾ ശരിയായി തോന്നുമെന്നും സുചിത്ര പറയുന്നു.

പ്രണവ് നിലവിൽ എവിടെയാണെന്നും സുചിത്ര പറഞ്ഞു. പ്രണവ് സ്പെയിനിലാണെന്നും ‘വർക്ക് എവേ’ (Work Away) എന്നാണ് അവൻ ഇതിനെ വിളിക്കുന്നതെന്നും താരപത്നി പറയുന്നു. സ്പെയിനിൽ എവിടെയോ പോയി ജോലി ചെയ്യുകയാണ്. പൈസ ഒന്നും കിട്ടില്ല. താമസവും ഭക്ഷണവും ഉണ്ട്. അവിടെ പോയി ജോലി ചെയ്യുന്നത് ഒരു അനുഭവമാണ്. ചിലപ്പോൾ അവിടത്തെ കുതിരകളെ പരിപാലിക്കുന്നതാകും, അല്ലെങ്കിൽ ആട്ടിൻകുട്ടികളെ നോക്കുന്നതാകും. അങ്ങനെ എന്തെങ്കിലും ജോലികളാകും. പ്രണവ് അവന്റെ കരിയർ തുടങ്ങിയതല്ലെയുള്ളുവെന്നും എന്നാലും എല്ലാവരും അവനെ താരതമ്യം ചെയ്യുന്നുവെന്നും സുചിത്ര പറഞ്ഞു. അച്ഛന്റെ ഏഴയലത്ത് ഇല്ല എന്നൊക്കെ പറയും. അപ്പുവിന് മോഹൻലാൽ ആകാൻ പറ്റില്ലല്ലോ എന്നും സുചിത്ര ചോദിച്ചു.