Renu sudhi: ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം’; രേണുവിന് വീണ്ടും വിമര്‍ശനം

Renu Sudhi's Vishu Special Photoshoot: ഇപ്പോഴിതാ അത്തരത്തിൽ പങ്കുവച്ച വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധനേടിയ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

Renu sudhi: ‘തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം; രേണുവിന് വീണ്ടും വിമര്‍ശനം

രേണു സുധി

sarika-kp
Published: 

12 Apr 2025 14:48 PM

നടൻ കൊല്ലം സുധിയുടെ മരണശേഷം ഭാര്യ രേണു സുധി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സജീവമാണ് രേണു. എന്നാൽ വളരെയധികം വിമർശനങ്ങളാണ് രേണുവിനെ തേടിയെത്താറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ രേണു പങ്കുവെയ്ക്കുന്ന ഫോട്ടോസിനും വീഡിയോയ്ക്കും രൂക്ഷവിമർശനങ്ങളാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവച്ച വിഷു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങൾക്കകം തന്നെ ശ്രദ്ധനേടിയ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

വിഷു സെപ്ഷ്യൽ ഫോട്ടോഷൂട്ടാണ് രേണു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കേരള ട്രെഡിഷണൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ലോങ് സ്കര്‍ട്ടും ബ്ലൗസുമായിരുന്നു രേണു തിരഞ്ഞെടുത്തത്. സിംപിൾ മേക്കപ്പാണ്. വസ്ത്രത്തിനിണങ്ങുന്ന വിധം കല്ലുകൾ പതിച്ച നെക്‌ലസും കമ്മലും ഹിപ്ചെയിനുമാണ് ആക്സസറീസ്. വിഷു ആശംസകൾ അറിയിച്ചു കൊണ്ടാണ് രേണു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്.

 

Also Read:‘ഈ ഗ്യാങ് അടിപൊളിയാണ്, ദിയയും ഭര്‍ത്താവും ഇല്ലാതിരുന്നത് നന്നായി’; സിന്ധുവിന്റെ വീഡിയോക്ക് താഴെ കമന്റ്‌

ഫോട്ടോഷൂട്ട് വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നത്. ‘ഇങ്ങനെ വേണ്ടാരുന്നു’, ‘ഒന്നും പറയുന്നില്ല പറഞ്ഞ ചെലവിന് കൊടുക്കാൻ പറയും’, ‘സ്വന്തം ശരീരം പ്രദർശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടത്’, തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം, ‘ഇത്രയും വേണ്ടായിരുന്നു മോശം ആയി’, തുടങ്ങിയ രൂക്ഷ കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വരുന്നത്. അതേസമയം ഇതിനു മുൻപും രേണു പങ്കുവച്ച റീലുകൾക്കും ചിത്രങ്ങൾക്കും രൂക്ഷവിമർശനങ്ങൾ നേരിട്ടുന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീൽസ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രേണുവിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

ചാമ്പയ്‌ക്കയുടെ ഗുണങ്ങൾ അറിയാമോ?
കൊതിയൂറും പച്ച മാങ്ങാക്കറി തയ്യാറാക്കാം
വെണ്ടയ്ക്ക വെള്ളത്തിനുമുണ്ട് ഗുണങ്ങൾ
വേനൽക്കാലത്ത് പ്ലം കഴിക്കാം; ഗുണങ്ങൾ നിരവധി