Sthanarthi Sreekkuttan: പെയ്ഡ് റിവ്യൂകള്‍ ഉണ്ടാകില്ല, സത്യസന്ധമായി അഭിപ്രായങ്ങള്‍ എഴുതിക്കോളൂ: വിനേഷ് വിശ്വനാഥ്
Vinesh Viswanath's Facebook Post: കത്തെഴുത്ത് ക്ലീഷെ സ്വീകരിച്ചത് കാര്യമാക്കരുത്. ഈ കഥ ഷോര്‍ട്ട്ഫിലിം ആക്കി സാധ്യതകളെ നശിപ്പിക്കരുത് എന്നുപദേശിച്ച് വഴിതെളിച്ച ജെനിത് കാച്ചപ്പള്ളി മുതല്‍ ഈ വഴിയില്‍ വന്നുപോയ ഒട്ടനേകം 'മനുഷ്യര്‍'ക്ക് നന്ദി. നിര്‍മാതാക്കളായ ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിനും നിഷാന്ത് ചേട്ടനും റാഫിയ്ക്കക്കും ഒരുപാട് സ്‌നേഹം.
സിനിമ തിയേറ്ററുകളിലെത്തും മുമ്പ് പ്രേക്ഷകര്‍ക്ക് കത്തെഴുതി ഞെട്ടിച്ചിരിക്കുകയാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്. സാധിക്കുന്നവര്‍ ആദ്യ ദിനം തന്നെ സിനിമ കാണണമെന്നും അഭിപ്രായങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തണമെന്നുമാണ് വിനേഷ് പറയുന്നത്.
വിനേഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആദ്യ സിനിമയുടെ പ്രദര്‍ശനത്തിലേക്ക് ഇനി 24 മണിക്കൂര്‍ അകലം മാത്രം. ഏറ്റുവാങ്ങിയ തിരിച്ചടികളും നേരിട്ട പ്രയാസങ്ങളും നിങ്ങള്‍ക്ക് ടിക്കറ്റ് എടുക്കുവാനുള്ള കാരണമാക്കി സ്ഥാപിക്കാന്‍ താല്‍പര്യമില്ല . എല്ലാ സംവിധായകരുടെയും ആദ്യ സിനിമ പോലെ ഇതും ആസ്വദിച്ച്, ശ്രദ്ധിച്ച്, ഉള്ളതെല്ലാം കൊടുത്ത് മെനഞ്ഞതാണ്. അതു നല്ലതാണെങ്കില്‍ കിട്ടേണ്ട തിയറ്റര്‍ ഓട്ടത്തിന് ആദ്യ 3 ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട്, ഒന്നേ പറയാനുള്ളൂ. പറ്റുന്നവരെല്ലാം ആദ്യദിവസം തന്നെ പടം കാണണം.
കണ്ടവര്‍ സത്യസന്ധമായി അഭിപ്രായങ്ങള്‍ എഴുതിക്കോളൂ. സ്‌പോയിലര്‍ ഒഴിക്കണം എന്നൊരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. ആ അഭിപ്രായങ്ങള്‍ വായിച്ചു പോകാന്‍ തീരുമാനമെടുത്താല്‍ അത് ആദ്യ 2 ദിവസങ്ങളില്‍ തന്നെ ആക്കാന്‍ ശ്രമിക്കുക. കാരണം, നാലാം ദിനം പടം കളിക്കണമെങ്കില്‍ ആദ്യ 3 ദിവസം ആള് വന്നേ തീരൂ.
പെയ്ഡ് റിവ്യൂകള്‍ ഒന്നും ഈ സിനിമയ്ക്ക് ഉണ്ടാകില്ല. നിങ്ങള്‍ വായിക്കുന്നത് നെഗറ്റിവ് ആയാലും പോസിറ്റിവ് ആയാലും അത് സത്യസന്ധമായിരിക്കും.
കത്തെഴുത്ത് ക്ലീഷെ സ്വീകരിച്ചത് കാര്യമാക്കരുത്. ഈ കഥ ഷോര്‍ട്ട്ഫിലിം ആക്കി സാധ്യതകളെ നശിപ്പിക്കരുത് എന്നുപദേശിച്ച് വഴിതെളിച്ച ജെനിത് കാച്ചപ്പള്ളി മുതല്‍ ഈ വഴിയില്‍ വന്നുപോയ ഒട്ടനേകം ‘മനുഷ്യര്‍’ക്ക് നന്ദി. നിര്‍മാതാക്കളായ ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിനും നിഷാന്ത് ചേട്ടനും റാഫിയ്ക്കക്കും ഒരുപാട് സ്‌നേഹം.
നാളെ മുതല്‍ സിനിമ നിങ്ങളുടേതാണ്.
അഭിമാനത്തോടെ അക്ഷരത്തെറ്റുകളോടെ അവതരിപ്പിക്കുന്നു.
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ ബന്ധത്തിലൂടെ ഉടലെടുക്കുന്ന സംഭവങ്ങളും കുട്ടികള്‍ക്കിടയിലെ മത്സരങ്ങളും ഇണക്കവും പിണക്കവുമെല്ലാം ചിത്രത്തില്‍ രസകരമായി പ്രതിപാദിക്കുന്നുണ്ട്.
ശ്രീരാഗ് ഷൈന്‍, അഭിനവ്, അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ്, ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളീകൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാഷ് എസ് ഭവന്‍, വിനേഷ് വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ്. മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് പി എസ് ജയ ഹരി. ഛായാഗ്രഹണം അനൂപ് വി ശൈലജ.
കൈലാഷ് എസ് ഭവന്‍ എഡിറ്റിങ്, അനിഷ് ഗോപാലന്‍ കലാസംവിധാനം, രതീഷ് പുല്‍പ്പള്ളി മേക്കപ്, ബ്ല്യൂസി കോസ്റ്റിയൂം ഡിസൈനര്‍, ദര്‍ശ് പിഷാരടി ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ദേവിക, ചേതന്‍ അസോസിയേറ്റ് ഡയറക്ടേഴ്‌സ്, നിസാര്‍ വാഴക്കുളം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, കിഷോര്‍ പുറക്കാട്ടിരി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, ബിജു കടവൂര്‍, വാഴൂര്‍ ജോസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ആഷിക്ക് ഫോട്ടോ.