Sshivada: ‘ഇന്റിമേറ്റ് സീന്‍സ് ചെയ്യാനും കൂടുതല്‍ എക്സ്പോസ് ചെയ്യാനും എനിക്ക് താത്പര്യമില്ല’; ശിവദ
Sshivada About Intimate Scenes in Movies: ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് പറയുകാണ് ശിവദ. അത്തരം വേഷങ്ങൾ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനികൾ ഉണ്ടെന്നും നടി പറയുന്നു.

ശിവദ
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ശിവദ. ‘സു…സു..സുധി വാത്മീകം’, ‘ശിക്കാരി ശംഭു’, ‘ഇടി’, ‘അതേ കൺകൾ’, ‘സീറോ’, ‘അച്ചായൻസ്’, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപെടുന്നത്. മലയാളത്തിന് പിന്നാലെ തമിഴിലും ശിവദ സജീവമാണ്. 2009ൽ രഞ്ജിത് നിർമിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത ‘കേരള കഫെ’ എന്ന ചിത്രത്തിലൂടെയാണ് ശിവദ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
തുടക്കകാലം മുതൽ തന്നെ വളരെ സൂക്ഷ്മതയോടെ സിനിമകൾ തിരഞ്ഞെടുക്കുന്ന നടിയാണ് ശിവദ. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് പറയുകാണ് നടി. ഇന്റിമേറ്റ് സീനുകളും എക്സ്പോസിങ് രംഗങ്ങളും ചെയ്യാൻ താത്പര്യമില്ലാത്തത് കൊണ്ട് ഒഴിവാക്കിയ സിനിമകൾ ഉണ്ടെന്നും നടി വ്യക്തമാക്കി.
ഇന്റിമേറ്റ് സീൻസ് ചെയ്യുന്നവരുടെ കോൺഫിഡൻസ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും ശിവദ പറയുന്നു. തനിക്ക് എന്തുകൊണ്ടാണ് ആ കോൺഫിഡൻസ് ഇല്ലാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്. ഇത്തരം സീനുകൾ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകൾ ഉണ്ടെന്നും നടി കൊട്ടിച്ചേർത്തു. അയാം വിത്ത് ധന്യാ വർമ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശിവദ.
“ചിലപ്പോൾ ഒരു പഴഞ്ചൻ സ്വഭാവം ഉള്ളതുകൊണ്ടായിരിക്കാം, അല്ലെങ്കിൽ പണ്ടുകാലത്തെ ആളുകളുടെ പെരുമാറ്റ രീതിയായത് കൊണ്ടായിരിക്കാം. ഒരുപാട് എക്സ്പോസിങ് ആയിട്ടുള്ള സീനുകളും, ഇന്റിമേറ്റ് സീനുകളും ചെയ്യാൻ എനിക്ക് കഴിയില്ല. ഒരുപക്ഷെ എനിക്ക് ആത്മവിശ്വാസം ഇല്ലാത്ത കൊണ്ടാവാം. അത്തരം വസ്ത്രങ്ങൾ ഇടാൻ ഞാൻ ഒരുപക്ഷെ ഓക്കെ ആയിരിക്കാം. എന്നാൽ അത് എന്റെ ഭർത്താവിന്റെ മുൻപിൽ ആയിരിക്കും. പക്ഷെ പുറത്തുവരുമ്പോൾ എനിക്ക് ആത്മവിശ്വാസം ഇല്ല. ബാക്കിയുള്ളവർ ഇത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ അവരുടെ ആത്മവിശ്വമം എന്നെ അത്ഭുതപ്പെടാറുണ്ട്. പക്ഷെ എന്നെ ഇപ്പോഴും എന്തോ ഇതിൽ നിന്നെല്ലാം ഉള്ളിലേക്ക് വലിക്കുന്നത് പോലെ തോന്നാറുണ്ട്.
ഇന്റിമേറ്റ് സീൻസും ഒരുപാട് എക്സ്പോസിങ് ആയിട്ടുള്ള റോളുകളും ചെയ്യാത്തത് കൊണ്ടാണോ എനിക്ക് സിനിമകൾ കുറയുന്നത് എന്ന് പോലും തോന്നിയിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ ആദ്യമേ പറയും. ഇന്റിമേറ്റ് സീനുകൾ ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം നോ പറഞ്ഞ സിനിമകളും ഉണ്ട്. എനിക്കതെല്ലാം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.” ശിവദ പറയുന്നു.