Om Prakash Drug Case: ലഹരിക്കേസ്; പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ല; സിറ്റി പൊലിസ് കമ്മീഷണര്‍

Sreenath Bhasi and Prayaga Martin: അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ലെയെന്നും ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.

Om Prakash Drug Case: ലഹരിക്കേസ്; പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ല; സിറ്റി പൊലിസ് കമ്മീഷണര്‍

പ്രയാഗ മാര്‍ട്ടിൻ, ശ്രീനാഥ് ഭാസി (Image Credits: Sreenath Bhasi And Prayaga Martin Instagram)

Published: 

12 Oct 2024 16:19 PM

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്‍ട്ടിനുമെതിരെ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. സംഭവത്തിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരെയും പ്രതിചേര്‍ക്കാനും ആലോചന ഇല്ലെയെന്നും ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മറ്റ് സിനിമ താരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ മേഖലയിലെ ആര്‍ട്ടിസ്റ്റായ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

Also read-Om Prakash Drug Case: ശ്രീനാഥ് ഭാസിയും പ്രയാഗയുമെത്തിയത് ഓം പ്രകാശിൻ്റെ പാ‍ർട്ടിയിൽ പങ്കെടുക്കാൻ; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി പൊലീസ്

കഴിഞ്ഞ ആഴ്ചയായിരുന്നു ബോൾ​ഗാട്ടി പാലസിൽ നടന്ന ലോക പ്രശസ്ത സം​ഗീതജ്ഞൻ അലൻ വാക്കറുടെ ഡിജെ ഷോയിൽ ലഹരി വസ്തുകൾ വിൽക്കാൻ ലക്ഷ്യമിട്ട് മുറിയെടുത്തെന്ന് ആരോപിച്ച് ഗുണ്ടാത്തലവൻ ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് കുണ്ടന്നൂരിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഓം പ്രകാശും കൂട്ടാളിയും പൊലീസിന്റെ വലയിലായത്. കൊക്കെയ്ൻ അടങ്ങിയ ബാ​ഗും മുറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മുറിയിൽ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെയുള്ള 20 പേർ എത്തിയിരുന്നതായി കണ്ടെത്തിയത്.

Related Stories
Mohini Dey : കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ ഞാനില്ല; കേൾക്കുന്നതൊക്കെ അഭ്യൂഹങ്ങളെന്ന് മോഹിനി ഡേ
Narivetta Scam: ടൊവിനോ ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്; സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടി
Soobin Hiatus: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി
Nayanthara: ‘മറ്റൊരു നടിയുണ്ടെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് നയൻ‌താര പറഞ്ഞു’; മംമ്‌തയുടെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുന്നു
Actor Abdul Nasar Pocso Case: നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
Parvathy Thiruvothu: ‘അമ്മയുടെ തലപ്പത്ത് മുമ്പുണ്ടായിരുന്നവർ തന്നെ വരട്ടെ; ആര് വന്നാലും എന്താണ് ചെയ്യുന്നതെന്നേ നോക്കാനുള്ളു’; പാർവതി തിരുവോത്ത്
ചായ ഒരുപാട് തിളപ്പിച്ച് ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തണോ?
ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാൻ ഇതാ പ്രതിവിധി
ഷിയാസ് കരീം വിവാഹിതനാകുന്നു; സേവ് ദ ഡേറ്റ് ചിത്രം വൈറൽ
ശ്വാസകോശം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ