Squid Game Season 2: കാത്തിരിപ്പിന് വിരാമം; പുത്തൻ കളിയുമായി സ്ക്വിഡ് ഗെയിം സീസൺ 2 എത്തി, എപ്പോൾ, എവിടെ കാണാം?

Squid Game Season 3 Release Date & Time: കഴിഞ്ഞ മാസം പുറത്തുവിട്ട ഈ സീരിസിന്റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തിരുന്നു. യൂട്യൂബിൽ ട്രെയിലറിന് രണ്ട് കോടിയോളം വ്യൂസ് ആണ് ലഭിച്ചത്.

Squid Game Season 2: കാത്തിരിപ്പിന് വിരാമം; പുത്തൻ കളിയുമായി സ്ക്വിഡ് ഗെയിം സീസൺ 2 എത്തി, എപ്പോൾ, എവിടെ കാണാം?

‘സ്ക്വിഡ് ഗെയിം’ പോസ്റ്റർ

Updated On: 

26 Dec 2024 11:54 AM

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘സ്ക്വിഡ് ഗെയിം സീസൺ 2’ ഇന്ന് (ഡിസംബർ 26) ഒടിടിയിൽ എത്തും. പുത്തൻ കളികളും പുതിയ കഥാപാത്രങ്ങളുമായാണ് രണ്ടാം സീസണിന്റെ വരവ്. കഴിഞ്ഞ മാസം പുറത്തുവിട്ട ഈ സീരിസിന്റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തിരുന്നു. യൂട്യൂബിൽ ട്രെയിലറിന് രണ്ട് കോടിയോളം വ്യൂസ് ആണ് ലഭിച്ചത്.

നെറ്റ്ഫ്ലിക്സിലൂടെയാണ് ‘സ്ക്വിഡ് ഗെയിം സീസൺ 2’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മണി മുതൽ സീരീസ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. സബ്ടൈറ്റിലുകളോടൊപ്പം ഈ ഷോ നിരവധി ഭാഷകളിൽ ലഭ്യമാകും. ആകെ ഏഴ് എപ്പിസോഡുകളാണ് ഉള്ളത്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപെടുന്ന ഈ സീരിസിന്റെ ഏഴ് എപ്പിസോഡുകളും ഒന്നിച്ചാണ് എത്തുന്നത്.

ദക്ഷിണ കൊറിയൻ സീരീസായ ‘സ്ക്വിഡ് ഗെയിം’ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2021ൽ ആദ്യത്തെ സീസൺ റിലീസായത് മുതൽ രണ്ടാം സീസണിന്റെ വരവിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഒടുവിൽ മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ടാണ് നവംബറിൽ ‘സ്ക്വിഡ് ഗെയിം സീസൺ 2’ ട്രെയിലർ പുറത്തുവന്നത്. ആദ്യ സീസണിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച ലീ ജങ്-ജെ, ഗോങ് യൂ, എന്നിവർ രണ്ടാം സീസണിലും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സ്ക്വിഡ് ഗെയിം ഷോയിൽ കഥാപാത്രങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, പാവയും, സീരീസിലെ സംഗീതവുമെല്ലാം വൈറൽ ആയിരുന്നു. 14 എമ്മി നോമിനേഷൻ ഉൾപ്പടെ നിരവധി അവാർഡുകൾ ഈ ഷോ സ്വന്തമാക്കി. ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലീ ജങ്-ജെ, ലീ യൂ-മി,എന്നിവരും സംവിധായകൻ ഹ്വാങ് ഡോങ് ഹ്യൂക്കും എമ്മിയിൽ വിജയികളായിരുന്നു. നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേര് കണ്ട നോൺ-ഇംഗ്ലീഷ് സീരീസ് എന്ന റെക്കോർഡും സ്ക്വിഡ് ഗെയിം സ്വന്തമാക്കിയിരുന്നു. ഈ ഷോയുടെ ഒന്നാം സീസണിൽ ഓരോ മണിക്കൂർ ദൈർഗ്യമുള്ള 9 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിൽ മാത്രമല്ല, കേരളത്തിലും ഈ സീരിസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ALSO READ: 2025ൽ ബിടിഎസ് തിരിച്ചെത്തും; പുതിയ ആൽബം, പിന്നാലെ വേൾഡ് ടൂറും

ദക്ഷിണ കൊറിയയിൽ കുട്ടികൾ സാധാരണയായി കളിക്കുന്ന ഒരു കളിയാണ് സ്ക്വിഡ് ഗെയിം അഥവാ കണവ കളി. പക്ഷെ സിനിമയിൽ ഇത് അവതരിപ്പിച്ചിരിക്കുന്നത് അതിക്രൂരമായ രീതിയിലാണ്. ഓരോ ഘട്ടങ്ങളിലായി പരിച്ചയപെടുന്ന മത്സരാർത്ഥികളെ കളിയിൽ നിന്ന് പുറത്താക്കുന്നതിന് പകരം കൊല്ലുന്നു. എല്ലാ ലെവലും പൂർത്തിയാക്കി അവസാനം രക്ഷപ്പെടുന്ന ഒരു വിജയിക്ക് ഭീമമായ സമ്മാന തുക ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളെ തിരഞ്ഞെടുത്താണ് ഇവർ ഗെയിമിൽ പങ്കെടുപ്പിക്കുന്നത്. പണം ആവശ്യമുള്ളത് കൊണ്ട് തന്നെ അവരും കളിയ്ക്കാൻ തയ്യാറാവുന്നു. കളിയിലെ വിജയിക്ക് പണം നൽകിക്കൊണ്ടാണ് ആദ്യ സീസൺ അവസാനിപ്പിച്ചത്.

456 മത്സരാർത്ഥികൾ പങ്കെടുത്ത ഗെയിമിൽ അവസാനം ശേഷിച്ച ഒരു വ്യക്തി ഈ ഗെയിമിന് പിന്നിൽ ഉള്ളവരെ കണ്ടെത്താൻ ശ്രമിക്കുന്നതും, ഇതിനൊരു അറുതി കൊണ്ടുവരാൻ നോക്കുന്നതും ആയിരിക്കും രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാവുന്നത്. ഒന്നാം സീസണിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഗെയിമിന്റെ അവസാനത്തോട് കൂടി മരിക്കുന്നത് കൊണ്ട് തന്നെ രണ്ടാം സീസണിൽ പുതിയ അഭിനേതാക്കളാണ് ഉണ്ടാവുക.

Related Stories
Gouri Unnimaya: ‘ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ കേസ് കൊടുത്ത നടി ഞാൻ അല്ല’; വീഡിയോ പങ്കുവെച്ച് ഉപ്പും മുളകും താരം
Marco: മാര്‍ക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ
Pearle Maaney: ‘പേളി മൂന്നാമതും ഗർഭിണിയാകാൻ പോകുകയാണെന്ന് അറിഞ്ഞു; ആൺകുട്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു’; അരിസ്റ്റോ സുരേഷ്
Marco Movie: ‘മാർക്കോ 2 തീർച്ചയായും ഉണ്ടാകും; വലിയൊരു സിനിമയായി വലിയ വയലൻസോടെ വരും’; സംവിധായകൻ ഹനീഫ് അദേനി
Sneha Sreekumar: വിവാദങ്ങൾക്കിടെ ഭർത്താവിനെ ചേർത്തുപിടിച്ച് സ്നേഹ; വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
Parvathy Krishna: ‘പൊക്കിളിന് താഴെയായിരുന്നുവെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു’; കമന്റുകള്‍ക്ക് മറുപടിയുമായി പാര്‍വ്വതി
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ