Squid Game Season 3: ബിടിഎസ് താരം വി സ്ക്വിഡ് ഗെയിം 3ൽ? പ്രതികരിച്ച് താരങ്ങൾ, പ്രതീക്ഷയിൽ ആരാധകർ
BTS V Joining Squid Game Season 3: സ്ക്വിഡ് ഗെയിമിന്റെ ഒന്നാം ഭാഗം വന്നത് മുതൽ, പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗം കിം തെഹ്‌യുങ് എന്ന വി രണ്ടാം സീസണിന്റെ ഭാഗമാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
2021ന് ശേഷം വീണ്ടും സ്ക്വിഡ് ഗെയിം തരംഗം സൃഷ്ടിക്കുകയാണ്. ആരാധകരുടെ മൂന്ന് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കൊണ്ട് അവസാനിപ്പിച്ച രണ്ടാം സീസണ് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ, സീരിസിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ലീ ജങ്-ജെ, വി ഹാ-ജൂൻ എന്നിവർ നൽകിയ അഭിമുഖത്തിലെ ഒരു ചോദ്യവും, അതിനവർ നൽകിയ മറുപടിയും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
സ്ക്വിഡ് ഗെയിമിന്റെ ഒന്നാം ഭാഗം വന്നത് മുതൽ, പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗം കിം തെഹ്‌യുങ് എന്ന വി രണ്ടാം സീസണിന്റെ ഭാഗമാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 2021-ൽ നടന്ന ബിടിഎസ് ‘പെർമിഷൻ ടു ഡാൻസ്’ കൺസർട്ടിൽ വി സ്ക്വിഡ് ഗെയിമിലെ വൈറൽ വസ്ത്രം ധരിച്ചെത്തിയതാണ് ഈ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. തുടർന്ന്, സ്ക്വിഡ് ഗെയിം സീസൺ 2 പ്രഖ്യാപിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട ഒരു പോസ്റ്ററും ചർച്ചയായി. ചുവന്ന നിറമുള്ള വസ്ത്രവും, കറുത്ത മാസ്കും അണിഞ്ഞ് ക്ലാപ്ബോർഡും പിടിച്ചിരിക്കുന്ന ആ താരം, വി ആണെന്ന് ആരാധകർ അവകാശപ്പെട്ടു.
Is V from BTS joining Squid Game?! #squidgame #kimtaehyung #taehyung #bts #btsarmy #김태형 #방탄소년단 pic.twitter.com/TIEZmqIGdj
— BuzzFeed UK (@BuzzFeedUK) January 3, 2025
ALSO READ: ‘ഒപ്പ’ എന്നാൽ ജേഷ്ഠനോ? വീണ്ടും വൈറലായി കൊറിയൻ പദം, യഥാർത്ഥ അർത്ഥമെന്ത്?
പിന്നീട് ഇതേപ്പറ്റിയുള്ള ചർച്ചകൾ മങ്ങി തുടങ്ങുമ്പോഴാണ് രണ്ടാം ഭാഗത്തിന്റെ വരവ്. എന്നാൽ, ആരാധകരെ നിരാശയിലാക്കി കൊണ്ട് സീരിസിൽ വി പ്രത്യക്ഷപ്പെട്ടില്ല. ഇപ്പോഴിതാ സീരിസിലെ മുഖ്യ കഥാപാത്രങ്ങളായ ലീ ജങ്-ജെ, വി ഹാ-ജൂൻ എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. ബിടിഎസ് വി മൂന്നാം സീസണിൽ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്, അതേക്കുറിച്ച് എന്താണ് പറയുണുള്ളത് എന്നായിരുന്നു ചോദ്യം. “എനിക്ക് അതേക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല” എന്നായിരുന്നു ലീ ജങ്-ജെയുടെ മറുപടി. വി ഹാ-ജൂൻ “അഭിപ്രായമില്ല” എന്നും പറഞ്ഞു. ഇതോടെ ആരാധകരുടെ പ്രതീക്ഷ വീണ്ടും വർധിച്ചു.
താരങ്ങൾ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതിൽ സംശയിക്കേണ്ടി ഇരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മൂന്നാം സീസണിൽ വി പ്രത്യക്ഷപെടുമെന്ന പ്രതീക്ഷയാണ് പലരും കമന്റിൽ പങ്കുവെച്ചത്. എന്നാൽ, ഇത് സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. 2016-ൽ പുറത്തിറങ്ങിയ ‘ഹ്വാരങ്: ദി പോയറ്റ് വാരിയർ യൂത്ത്’ എന്ന കൊറിയൻ സീരിസിൽ വി വേഷമിട്ടിരുന്നു. അതേസമയം, സ്ക്വിഡ് ഗെയിമിൻ്റെ സീസൺ 3-ൽ ലിയാനാർഡോ ഡികാപ്രിയോ അതിഥി വേഷത്തിൽ എത്തുമെന്ന് OSEN പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതും ചർച്ചയാകുന്നുണ്ട്.