SP Sreekumar: ‘സ്‌നേഹയുടെ ഫോണിലേക്കാണ് മെസേജ് വന്നത്, ആദ്യം അവള്‍ കെട്ടിപ്പിടിച്ചു’; പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നത് ഭാര്യയെന്ന് ശ്രീകുമാര്‍

SP Sreekumar on his wife Sneha's support: വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരെ കുടുക്കാമെന്ന് കരുതുന്നവരുണ്ടെന്ന് ശ്രീകുമാര്‍ നമ്മളെ മനസിലാക്കാത്ത ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ തകര്‍ന്നുപോകും. കുടുംബത്തിനും പ്രശ്‌നമുണ്ടാകും. ഭാര്യ നമ്മളെ മനസിലാക്കുന്നുവെന്നതാണ് പ്രധാന കാര്യം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരെയും പേടിക്കേണ്ടതില്ലെന്നും താരം

SP Sreekumar: സ്‌നേഹയുടെ ഫോണിലേക്കാണ് മെസേജ് വന്നത്, ആദ്യം അവള്‍ കെട്ടിപ്പിടിച്ചു; പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്നത് ഭാര്യയെന്ന് ശ്രീകുമാര്‍

എസ്പി ശ്രീകുമാര്‍, സ്‌നേഹ

Published: 

26 Feb 2025 16:06 PM

മിനിസ്‌ക്രീനിലൂടെയും, ബിഗ്‌സ്‌ക്രീനിലൂടെയും ശ്രദ്ധേയരായ താരദമ്പതികളാണ് എസ്.പി. ശ്രീകുമാറും, സ്‌നേഹയും. 2019ലാണ് ഇരുവരും വിവാഹിതരായത്. പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് മോട്ടിവേഷന്‍ തരുന്നത് ഭാര്യയാണെന്ന് വെളിപ്പെടുത്തുകയാണ് ശ്രീകുമാര്‍. തനിക്കെതിരെ പരാതി വന്ന സമയത്ത് ഭാര്യ ചേര്‍ത്തുനിര്‍ത്തിയെന്നും ശ്രീകുമാര്‍ പറഞ്ഞു. ‘ആത്മ സഹോ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതി ഉയര്‍ന്ന സമയത്ത്‌ തങ്ങള്‍ ഒരു ഉത്സവസ്ഥലത്ത്‌ നില്‍ക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

ആ സമയത്താണ് സ്‌നേഹയുടെ ഫോണിലേക്ക് ഒരു മെസേജ് വരുന്നത്. സ്‌നേഹ അത് കാണിച്ചുതന്നു. ആദ്യം സ്‌നേഹ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്. വര്‍ക്ക് ചെയ്ത എല്ലാ സെറ്റിലും തന്നോടൊപ്പം വരുന്നയാളാണ് സ്‌നേഹ. അവിടെയുള്ള എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളുമാണ്. തനിക്കെതിരെയുള്ള ആരോപണം വന്നപ്പോള്‍ അങ്ങനെയൊരു സംഭവം നടക്കില്ലെന്ന് സുഹൃത്തുക്കള്‍ക്കും തന്നെ അറിയുന്നവര്‍ക്കും അറിയാം. എന്നാല്‍ പെട്ട് പോകുന്ന നിരവധി പേരുണ്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവരെ കുടുക്കാമെന്ന് കരുതുന്നവരുണ്ട്. നമ്മളെ മനസിലാക്കാത്ത ഭാര്യയാണ് കൂടെയുള്ളതെങ്കില്‍ തകര്‍ന്നുപോകും. കുടുംബത്തിനും പ്രശ്‌നമുണ്ടാകും. ഭാര്യ നമ്മളെ മനസിലാക്കുന്നുവെന്നതാണ് പ്രധാന കാര്യം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ആരെയും പേടിക്കേണ്ടതില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൂടി വരുവാണ്. ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : Movie Strike: സിനിമാ തർക്കം ഒത്തുതീർപ്പിലേക്ക്?; പോസ്റ്റ് പിൻവലിച്ച് ആൻ്റണി പെരുമ്പാവൂർ, എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ല

ജീവിതത്തില്‍ പല പല ഇഷ്യൂസ് ഉണ്ടാകുന്ന സമയത്ത് കൂടെ നില്‍ക്കുന്നതും വര്‍ക്കിലേക്ക് മോട്ടിവേഷന്‍ തരുന്നതും ഭാര്യയാണ്. മാതാപിതാക്കള്‍ ഒപ്പമുണ്ടാകും. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ ലൈഫ് ടേക്ക് കെയര്‍ ചെയ്യുന്നത് ഭാര്യയാണ്. അതില്‍ നിന്നുണ്ടാകുന്ന മോട്ടിവേഷന്‍ വളരെ വലുതാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ നടന്മാരായ ശ്രീകുമാറിനും, ബിജു സോപാനത്തിനുമെതിരെ പൊലീസ് കേസെടുത്തത്. ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും, മറ്റൊരാള്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Stories
Jagadish: അതിനെതിരെ പ്രതികരിച്ചില്ല, കുറ്റബോധത്തിലാണ് കഴിയുന്നത്; മാധ്യമ ചര്‍ച്ചകള്‍ക്കെതിരെ ജഗദീഷ്‌
Usha Uthup: ‘ഒന്നര കോടി രൂപയുടെ കാഞ്ചിപുരം സാരി’? പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയപ്പോഴാണ് അത് ധരിച്ചതെന്ന് ഉഷ ഉതുപ്പ്
Suresh Krishna: ‘അടുപ്പിച്ച് മൂന്ന് സിനിമകളില്‍ ആ നടിയെ ബലാത്സംഗം ചെയ്യുന്ന വേഷമാണ് ലഭിച്ചത്; മൂന്നാമതും എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു’: സുരേഷ് കൃഷ്ണ
Lovely Movie: മാത്യു തോമസിൻ്റെ നായികയായി ഈച്ച; ത്രീഡി ചിത്രമായ ‘ലൗലി’ മെയ് രണ്ടിന് തീയറ്ററുകളിൽ
Usha Uthuppu: ‘ഭര്‍ത്താവ് മരിച്ചിട്ടും ജോളിയായി പാടുന്നു, കഴുത്തില്‍ താലി, പൂവും പൊട്ടും! എല്ലാ ദിവസവും ഞാന്‍ കരയാറുണ്ട്’; ഉഷ ഉതുപ്പ്
Tharun Moorthy: പ്രേമം സെൻസർ കോപ്പി പുറത്തായതുകൊണ്ടാണ് ഓപ്പറേഷൻ ജാവ ഉണ്ടായത്; വെളിപ്പെടുത്തി തരുൺ മൂർത്തി
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്
ജോലി രാജിവെക്കുമ്പോൾ ഈ രേഖകൾ മറക്കരുത്