AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vincy Aloshious: ‘ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം നടന്നിട്ടില്ല’; വിൻസിയുടെ വെളിപ്പെടുത്തലിനെതിരെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ

Vincy Aloshious Allegation Against Shine Tom Chacko: ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി ഇക്കാര്യം പറഞ്ഞിട്ടില്ല. മറ്റ് ആരുടെങ്കിലും ഇക്കാര്യം പറഞ്ഞോ എന്നറിയില്ല. വിൻസി പറഞ്ഞ സഹതാരവും അങ്ങനെ പോയതായി തങ്ങൾക്ക് അറിയില്ല. തങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

Vincy Aloshious: ‘ഷൂട്ടിനിടയിൽ അങ്ങനെ ഒരു വിഷയം നടന്നിട്ടില്ല’; വിൻസിയുടെ വെളിപ്പെടുത്തലിനെതിരെ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ
നിർമാതാവ് ശ്രീകാന്തും സംവിധായകൻ യൂജിനും, വിൻസി അലോഷ്യസ്Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 19 Apr 2025 19:16 PM

കൊച്ചി: ഷൈൻ ടോം ചാക്കോക്ക് (Shine Tom Chacko) എതിരെ നടി വിൻസി അലോഷ്യസ് (Vincy Aloshious) ഉയർത്തിയ പരാതിയിൽ പ്രതികരണവുമായി ‘സൂത്രവാക്യം’ (Soothravakyam) ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ വിൻസി ആരോപിക്കുന്നത് പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നിർമാതാവ് ശ്രീകാന്തും സംവിധായകൻ യൂജിനും പറയുന്നത്.

ചീഫ് ടെക്‌നിഷ്യൻമാരിൽ ആരുടെ അടുത്തും വിൻസി ഇക്കാര്യം പറഞ്ഞിട്ടില്ല. മറ്റ് ആരുടെങ്കിലും ഇക്കാര്യം പറഞ്ഞോ എന്നറിയില്ല. വിൻസി പറഞ്ഞ സഹതാരവും അങ്ങനെ പോയതായി തങ്ങൾക്ക് അറിയില്ല. തങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് ആരും കരഞ്ഞുപോയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

വിഷയം എന്താണെന്ന് വ്യക്തമായി അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയത്തിൻ്റെ ​ഗൗരവും മനസ്സിലാകുന്നത്. സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരുമായും ഇക്കാര്യം സംസാരിക്കും. വരുന്ന 21ന് സിറ്റിങ് തീരുമാനിച്ചിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് ഇത്തരം വിവാദങ്ങൾ ഉയരുന്നതിൽ ഖേദമുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിക്ക് നേരത്തെ പരാതി ലഭിച്ചിട്ടില്ല. സംഭവിച്ചത് എന്ത് തന്നെയായാലും വിൻസിക്ക് ഒപ്പം നിൽക്കുമെന്നും പ്രൊഡ്യൂസർ കൂട്ടിച്ചേർത്തു.

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ നടനെതിരെ ചുമത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച തന്നെ ​ഹാജരാകുമെന്നാണ് നടൻ അറിയിച്ചത്.

ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ നടനെ മൂന്നു മണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. എൻഡിപിഎസ് 27, 29 ആക്ട് പ്രകാരം ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും ഗൂഡാലോചനയ്‌ക്കുമെതിരെയാണ് ഷൈനിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കൊച്ചിയിലെ ആഢംബര ഹോട്ടലിൽ ഡാൻസാഫ് സംഘത്തെ കണ്ട് താരം ഇറങ്ങിയോടിയത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.