5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sonu Nigam: സോനു നിഗത്തിന് നേരെ കല്ലേറ്; പരിപാടി നിർത്തിവെച്ച് താരം, വിഡിയോ വൈറൽ

Sonu Nigam: ഞായറാഴ്ച ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എൻജിഫെസ്റ്റിന്റെ ഭാഗമായി സോനു നിഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. പാട്ട് പാടുന്നതിനിടെ കാണികളിൽ ചിലർ വേദിയിലേക്ക് കല്ലുകളും കുപ്പികളും എറിഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Sonu Nigam: സോനു നിഗത്തിന് നേരെ കല്ലേറ്; പരിപാടി നിർത്തിവെച്ച് താരം, വിഡിയോ വൈറൽ
Sonu NigamImage Credit source: TV9
nithya
Nithya Vinu | Updated On: 25 Mar 2025 15:31 PM

സംഗീത പരിപാടികൾക്കിടെ പലപ്പോഴും ആരാധകർ അമിതമായി ആവേശഭരിതരാകാറുണ്ട്. കാണികൾ പലപ്പോഴും വിവിധ വസ്തുക്കൾ ഗായകർക്ക് നേരെ എറിയാറുമുണ്ട്. ഇതൊരു പുതിയ കാര്യമല്ലെങ്കിലും സമീപകാലത്ത് ഗായകർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ഈ പ്രവണത ഉയർന്നു വന്നിട്ടുണ്ട്. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബില്ലി എലിഷ്, റാപ്പർ കാർഡി ബി, ഇന്ത്യൻ പിന്നണി ഗായിക സുനിധി ചൗഹാൻ , ഗായകൻ കരൺ ഔജ്‌ല തുടങ്ങി നിരവധി പ്രശസ്ത സെലിബ്രിറ്റികൾ ആരാധകരുടെ ഇത്തരം പ്രവൃത്തികൾക്ക് ഇരയായിട്ടുണ്ട്. ഒടുവിലിതാ പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ സോനു നിഗത്തിന്റെ പരിപാടിക്കിടെയും അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്.

ഞായറാഴ്ച ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എൻജിഫെസ്റ്റിന്റെ ഭാഗമായി സോനു നിഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. പാട്ട് പാടുന്നതിനിടെ കാണികളിൽ ചിലർ വേദിയിലേക്ക് കല്ലുകളും കുപ്പികളും എറിഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട താരം ​​പാട്ട് പാടുന്നത് പകുതി വഴിയിൽ നിർത്തി, വേദിയിലുള്ളവരെ അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുതെന്ന് കാണികളോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്.

” നമുക്കെല്ലാവർക്കും ഒരു നല്ല സമയം ആസ്വദിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. ആസ്വദിക്കരുതെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, പക്ഷേ ദയവായി ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യരുത്” എന്ന് അദ്ദേഹം പറഞ്ഞു. ഗായകന്റെ ടീം അംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

 

അതേസമയം, പരിപാടിയിൽ നിന്നുള്ള മറ്റ് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. “തുംസേ മിൽക്കേ ദിൽ കാ ജോ ഹാൽ” എന്ന ട്രാക്ക് അവതരിപ്പിക്കുമ്പോൾ വേദിയിലേക്ക് പിങ്ക് നിറത്തിലുള്ള ഹെഡ്‌ബാൻഡ് കാണികളിൽ ഒരാൾ എറിയുന്നതും സോനു നിഗം അത് സന്തോഷത്തോടെ സ്വീകരിച്ച് ധരിച്ചിരിക്കുന്നതും ഒരു വിഡിയോയിൽ കാണാം.