Empuraan: എമ്പുരാനിൽ ആന്റണി പെരുമ്പാവൂരിന്റെ മകനും? ട്രെയിലറിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്തി സോഷ്യൽ മീഡിയ

Antony Perumbavoor's Son Ashish Joe Antony in Empuraan: കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അതിലെ കഥാപാത്രങ്ങളെ പറ്റിയുള്ള സംശയങ്ങളും തിയറികളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

Empuraan: എമ്പുരാനിൽ ആന്റണി പെരുമ്പാവൂരിന്റെ മകനും? ട്രെയിലറിൽ ഒളിച്ചിരിക്കുന്നയാളെ കണ്ടെത്തി സോഷ്യൽ മീഡിയ

ട്രെയിലറിൽ നിന്നും, 'എമ്പുരാൻ' പോസ്റ്റർ

nandha-das
Updated On: 

21 Mar 2025 14:52 PM

റീലീസിന് മുന്നേ തരംഗം സൃഷ്ടിക്കുകയാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ എമ്പുരാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ അതിലെ കഥാപാത്രങ്ങളെ പറ്റിയുള്ള സംശയങ്ങളും തിയറികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിൽ ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ചത് ട്രെയിലറിലെ രണ്ട് മിനിറ്റ് ഇരുപത്തിയെട്ടാം സെക്കൻഡിൽ കാണിക്കുന്ന ഒരു കഥാപാത്രത്തെയാണ്. ഇത് ആരെന്ന് അറിയാനാണ് പലർക്കും ആകാംഷ. ഒരു ചുവന്ന തുണി കൊണ്ട് മുഖം മറച്ചു നിൽക്കുന്ന ആ നടൻ ആരാണെന്ന് പലരും ചോദിച്ചിരുന്നു.

ഇപ്പോഴിതാ ആ ചോദ്യത്തിനും സോഷ്യൽ മീഡിയ ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് അതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറിൽ ആന്റണി പെരുമ്പാവൂർ ഒരു രംഗത്തിൽ കാമിയോ വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ആശിഷും എമ്പുരാനിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. മോഹൻലാൽ നായകനായ ‘നേര്’ എന്ന ചിത്രത്തിന്റെ സഹനിർമാതാവായിരുന്നു ആശിഷ്. അതേസമയം, ആശിഷിന്റെ സിനിമയിലെ സാന്നിധ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

ALSO READ: എമ്പുരാന് എതിരാളിയോ? വിക്രമിൻ്റെ വീര ധീര ശൂരൻ്റെ ട്രെയിലർ പുറത്ത്; മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

മാർച്ച് 27ന് ‘എമ്പുരാൻ’ ആഗോള റീലിസിന് ഒരുങ്ങുകയാണ്. മാർച്ച് 20ന് എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അർദ്ധരാത്രി 1.08നായിരുന്നു അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഈ സമയവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതേസമയം, ചിത്രത്തിന് ആദ്യഭാഗമായ ലൂസിഫറിനേക്കാൾ ദൈർഖ്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൂസിഫറിന്റെ ദൈർഖ്യം 2 മണിക്കൂർ 52 സെക്കൻഡ് ആയിരുന്നു. എന്നാൽ, എമ്പുരാൻ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കറ്റ് ആണെന്നാണ് റിപ്പോർട്ടുകൾ. ഇതിനകം ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മാർച്ച് 21നാണ് ഇന്ത്യയിൽ ബുക്കിംഗ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ബ്രഹ്മാണ്ഡ റീലിസിനാണ് മലയാളി സിനിമ പ്രേമികൾ എമ്പുരാനിലൂടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ കൂടിയാണിത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാന്റെ നിർമാണം. മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തത് അഖിലേഷ് മോഹനാണ്.

Related Stories
Prithviraj: മണ്ണിന്റെ മണം വേണമെന്ന് പറയുമ്പോള്‍ ചെടിച്ചട്ടി വാങ്ങി സ്റ്റുഡിയോയുടെ സൈഡില്‍ വെക്കാന്‍ പറയും പൃഥ്വി: ദീപക് ദേവ്‌
Empuraan OTT : തിയറ്ററിൽ എത്തുന്നതിന് മുമ്പ് ആ കാര്യത്തിലും ധാരണയായി; റിലീസായി 56-ാം ദിവസം എമ്പുരാൻ ഒടിടിയിൽ എത്തും
L2 Empuraan: ഇതൊക്കെയെന്ത്; റിലീസിന് മുന്നേ ’50 കോടി ക്ലബിൽ’! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്
Mammootty: ‘വീട്ടിലും ചൂടനും പരുക്കനുമാണ്, അതൊക്കെ സഹിച്ചാണ് സുലു നിന്നത്’; ഭാര്യ സുല്‍ഫത്തിനെ കുറിച്ച് മമ്മൂട്ടി
L2 Empuraan: ‘എമ്പുരാന്‍ ചരിത്ര വിജയമാകട്ടെ’; ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
Abhilash Pillai: ഒരു കുട്ടിയാണെന്ന് പോലും ചിന്തിക്കുന്നില്ല; ആരാണ് ഇവര്‍ക്ക് ഇതിനുള്ള അധികാരം കൊടുത്തത്? ദേവനന്ദയെ വിമര്‍ശിക്കുന്നവരോട് അഭിലാഷ് പിള്ളയ്ക്ക് പറയാനുള്ളത്‌
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ
വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി