Vinayakan – Siyad Kokker: ‘തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതല്ല സിനിമാ നിർമ്മാണം’; വിനായകനെതിരെ സിയാദ് കോക്കർ

Siyad Kokker Criticizes Vinayakan: വിനായകനെതിരെ അതിരൂക്ഷ വിമർശനവുമായി നിർമ്മാതാവ് സിയാദ് കോക്കർ. തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതല്ല സിനിമാ നിർമ്മാണമെന്ന് സിയാദ് കോക്കർ പറഞ്ഞു. നേരത്തെ നിർമ്മാതാവ് ജി സുരേഷ് കുമാറിനെതിരെ വിനായകൻ രംഗത്തുവന്നിരുന്നു.

Vinayakan - Siyad Kokker: തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതല്ല സിനിമാ നിർമ്മാണം; വിനായകനെതിരെ സിയാദ് കോക്കർ

വിനായകൻ, സിയാദ് കോക്കർ

Published: 

13 Feb 2025 08:19 AM

നടൻ വിനായകനെതിരെ രൂക്ഷവിമർശനവുമായി നിർമ്മാതാവ് സിയാദ് കോക്കർ. തുണിപൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമ്മാണം എന്ന് സിയാദ് കോക്കർ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു സിയാദ് കോക്കറിൻ്റെ പ്രതികരണം. നിർമ്മാതാവ് ജി സുരേഷ് കുമാറിൻ്റെ പ്രസ്താവനകൾക്കെതിരെയാണ് നേരത്തെ വിനായകൻ വിമർശനവുമായെത്തിയത്. ഇതിനെതിരെയാണ് സിയാദ് കോക്കറിൻ്റെ പ്രതികരണം.

സുരേഷ് കുമാർ ഒറ്റയ്ക്കല്ല എന്ന് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളൊക്കെ ഒറ്റക്കെട്ടായി ഒപ്പമുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളൊന്നും തങ്ങളെ ഭയപ്പെടുത്തില്ല. ആരോട് എന്തുപറയണമെന്ന് താൻ പഠിപ്പിക്കേണ്ട. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമ്മാണം. താനാദ്യം ഒരു സിനിമ എടുത്തുകാണിക്ക്. എന്നിട്ട് വീമ്പിളക്ക്. സിനിമയിൽ അഭിനയിക്കാനും നിർമ്മിക്കാനും പ്രായം ഒരു അളവുകോലാണെങ്കിൽ ഇന്ന് മലയാള സിനിമയിൽ ആരൊക്കെ ഉണ്ടാവുമെന്ന് താൻ പറയേണ്ടതില്ലല്ലോ. സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ എന്നും സിയാദ് കോക്കർ കുറിച്ചു.

സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതി. താനൊരു സിനിമ നടനാണ്. സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യ ആണെന്നും വിനായകൻ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ പോസ്റ്റിനെതിരെയാണ് സിയാദ് കോക്കർ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഇപ്പോൾ വിനായകൻ്റെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത നിലയിലാണ്. എന്തുകൊണ്ടാണ് ഇത് എന്ന് വ്യക്തമല്ല.

Also Read: Vinayakan: ‘സിനിമ തൻ്റെ കുടുംബ സ്വത്താണോ? സിനിമ നിർമിക്കണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതി’; ജി സുരേഷ്കുമാറിനെതിരെ നടൻ വിനായകൻ

മലയാള സിനിമാ നിർമാതാക്കൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നായിരുന്നു ജി സുരേഷ് കുമാറിൻ്റെ വെളിപ്പെടുത്തൽ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 100 കോടി ഷെയർ വന്ന ഒരു സിനിമയും ഉണ്ടായിട്ടില്ല എന്ന് സുരേഷ് കുമാർ പറഞ്ഞു. നിർമാതാക്കളല്ല, താങ്ങളാണ് 100 കോടി ക്ലബ് അവകാശവാദങ്ങളുന്നയിക്കുന്നത്. താരങ്ങളാണ് നിർമ്മാതാക്കളെക്കൊണ്ട് ഈ വാദങ്ങൾ പറയിപ്പിക്കുന്നത്. സ്വന്തം ഗതികേടറിയാവുന്ന നിർമാതാക്കൾ ഒരിക്കലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണെമെന്നും വിനോദനികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഈ വർഷം ജൂൺ ഒന്ന് മുതൽ സംസ്ഥാനത്ത് സിനിമാസമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories
Bazooka: ‘ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു, ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്’; ബസൂക്ക വരുന്നു
BTS V: സൈനിക സേവനത്തിലാണെങ്കിൽ എന്താ? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ബിടിഎസ് താരത്തെ
Gautham Vasudev Menon: ‘ഡൊമിനിക് റിലീസായത് പോലും കേരളത്തിൽ പലരും അറിഞ്ഞിട്ടില്ല’; ഗൗതം വാസുദേവ് മേനോൻ
Sai Krishna: അവൻ വാഴയാണ്! ലോകത്ത് ഇവർ മാത്രമാണോ ​ഗർഭിണിയായത്; ദിയയ്ക്ക് നേരെയുള്ള അധിക്ഷേപത്തിൽ പ്രതികരിച്ച് സായ് കൃഷ്ണ
Maranamass: മരണമാസ്സ് സിനിമാപ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും; കാരണം, സിനിമയിലെ ട്രാൻസ്ജൻഡർ കാസ്റ്റ്
‘പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്; വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍
രുദ്രാക്ഷമാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
മഞ്ഞളിട്ട് പാൽ കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഗുണങ്ങളറിയാം
രാജാവിനെ പോലെ ജീവിക്കാം, പണം തേടി വരും
ചുണ്ടുകൾ പൊട്ടുന്നതിന് ഇങ്ങനെ ചെയ്യൂ! കാരണം