5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kantara Movie: കാന്താര താരങ്ങള്‍ സഞ്ചരിച്ച സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

Kantara Chapter 1 Movie: കാന്താരാ ചാപ്റ്റർ 1-ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു സംഘം.

Kantara Movie: കാന്താര താരങ്ങള്‍ സഞ്ചരിച്ച സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രം (image credits: facebook)
sarika-kp
Sarika KP | Published: 25 Nov 2024 12:00 PM

കൊല്ലൂർ: സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്ക്. കർണാടകത്തിലെ കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം. കാന്താരാ ചാപ്റ്റർ 1-ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തിൽ പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സ്‌കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു സംഘം.

ജൂനിയർ താരങ്ങളും ടെക്‌നിക്കൽ ജീവനക്കാരുമുൾപ്പെടെ 20 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. അതേസമയം ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.

Also Read-Google Map : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് കാന്താര-ചാപ്ടർ 1. ചിത്രം ഒക്‌ടോബർ 2ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ “ഭൂതക്കോലം” കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകരെ ഒരിക്കൽ കൂടി ആകർഷിക്കാൻ ഒരുങ്ങുന്നു.ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചതോടെ “കാന്താര” ചാപ്ടർ 1-നെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇരട്ടിയായി. ഹോംബാലെയുടെ കാഴ്ചപ്പാടും, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയുടെ സമർപ്പണവും, ആദ്യ അധ്യായത്തിന്റെ പൈതൃകവും കൊണ്ട്, ഈ സിനിമ മറ്റൊരു സിനിമാറ്റിക് നാഴികക്കല്ലായി മാറാനുള്ള ശ്രമത്തിലാണ്.